സംയുക്ത ടിംബർ മർച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ സഹായവിതരണം നടന്നു. ആർടിഎംഎ സംസ്ഥാന പ്രസിഡണ്ട് സുരേഷ് ഇട്ടിക്കുന്നേലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ടി എം എ സംസ്ഥാന പ്രസിഡന്റ് അസീസ് പാണ്ടിയാരപ്പള്ളി ഉദ്ഘാടനം ചെയ്തു.
ജീവകാരുണ്യ രംഗത്ത് സജീവമായി പ്രവർത്തിച്ചുകൊണ്ടിരുന്ന സംയുക്ത ടിംബർ
അസോസിയേഷന്റെ പ്രവർത്തനങ്ങൾ മാതൃകാപരമെന്നും അദ്ദേഹം പറഞ്ഞു. നിർധനരായ രോഗികൾക്കുള്ള മരുന്നുകളും രണ്ട് ലക്ഷം രൂപയുടെ സഹായങ്ങളും വീൽചെയർ വിതരണവും അദ്ദേഹം നിർവഹിച്ചു.
യോഗത്തിൽ സന്തോഷ് മരിയ സദനം മുഖ്യപ്രഭാഷണം നടത്തി. ടിഎംഎ പ്രസിഡണ്ട് ജയ്സൺ മുടക്കാലിൽ സഹായ വിതരണങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു.
കാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റ് സെബാസ്റ്റ്യൻ ജോസഫ് പുരയിടം, പാലാ സബ്ജെയിൽ സൂപ്രണ്ട് സി ഷാജി, സംസ്ഥാന ഭാരവാഹികളായ ജയ്സൺ പുളിന്താനം ഷമീർ എരുമേലി, ഷാജി മഞ്ഞക്കടമ്പിൽ തുടങ്ങി പ്രമുഖർ യോഗത്തിൽ പ്രസംഗിച്ചു.
.jpg)









