Hot Posts

6/recent/ticker-posts

മൂലമറ്റത്ത് ബൊലെറോ താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു.


മൂലമറ്റം: അറക്കുളം മൈലാടിക്ക് സമീപം  ബൊലേറോ തോട്ടിലേക്ക് വീണ് ഒരാൾ മരിച്ചു. ഒരാൾക് പരിക്ക്. പ്രവിത്താനം സ്വദേശി  വട്ടമറ്റത്തിൽ  ജിത്തു ജോർജ് (28) ആണ് മരിച്ചത്. സഹയാത്രികൻ രാമപുരം സ്വദേശി  ജോസ് വിന് നിസ്സാരമായ പരുക്കേറ്റു.  






പാലാ വിസിബിലെ  ജീവനക്കാരായ ഇവർ ചെറുതോണി ഓഫീസിൽ പോയി തിരിച്ച് വരുമ്പോൾ  അറക്കുളം മൈലാടിയിൽ വച്ചു ബുധനാഴ്ച വൈകിട്ട് 6 മണിയോടു കൂടെ ഇവർ സഞ്ചരിച്ചിരുന്ന ബൊലേറോ ജീപ്പ് നിയന്ത്രണം വിട്ട്  തോട്ടിലേക്ക് മറിയുകയായിരുന്നു.


ഈ ഭാഗത്ത് കലുങ്കിനു  വീതി കുറവാണ്. ഇടുക്കി ഭാഗത്തേക്ക് പോയ ബസിൽ ഇടിക്കാതെ ഒതുക്കിയതാണ്‌ തോട്ടിൽ പോകാൻ കാരണം. പരുക്കേറ്റ ഇവരെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഗുരുതര പരീക്കേറ്റ ജിത്തു ആശുപത്രിയിൽ വച്ചു മരണപ്പെടുകയായിരുന്നു   


കാഞ്ഞാർ പോലീസും മൂലമറ്റം ഫയർഫോഴ്സും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. വിസീബ് എന്ന സ്ഥാപനത്തിന്റെ വാഹനം കമ്പനി ആവശ്യത്തിന് പോയി തിരിച്ച് വരുമ്പോഴാണ് അപകടം. 40 അടി താഴ്ച്ചയിലേക്കാണ് വണ്ടിമറിഞ്ഞത്.



Reactions

MORE STORIES

കോട്ടയം മെഡിക്കൽ കോളജ് സർജിക്കൽ ബ്‌ളോക്ക് ഉദ്ഘാടനം
പൗലോസ് ശ്ലീഹായുടെ മാനസാന്തര തിരുനാളിൽ സഭൈക്യ പ്രാർഥനാ വാരാചരണ സമാപന സമ്മേളനം നടന്നു
സീപ് ഫുട്ബോൾ സൂപ്പർ ലീഗ് അവസാനഘട്ടത്തിലേക്ക്
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
പാലാ രൂപതയുടെ മികച്ച ഹൈസ്കൂളിനുള്ള ഗോൾഡൻ പുരസ്കാരം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിന്
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
ശ്രീനിവാസൻ അന്തരിച്ചു; 48 വർഷം നീണ്ട സിനിമാ ജീവിതത്തിന് വിട
സംസ്ഥാന നീന്തൽ മത്സരം പാലായിൽ
എന്താണ് ചിത്രവധക്കൂട്?