കാവുംകണ്ടം: കാവുംകണ്ടം ഇടവകയിലെ മാതാവിന്റെ കുരിശുപള്ളിയിൽ മെയ് മാസ വണക്ക സമാപനം 31ന് നടത്തും. വൈകുന്നേരം 5 ന് ആഘോഷമായ പാട്ടു കുർബാന, സന്ദേശം - ഫാ. സ്കറിയ വേകത്താനം.
തുടർന്ന് ആഘോഷമായ ജപമാല പ്രദക്ഷിണം കുരിശു പള്ളിയിലേക്ക്. വണക്കമാസ പ്രാർത്ഥന, ലദീഞ്ഞ്, സ്നേഹവിരുന്ന്, ആകാശവിസ്മയം എന്നിവ ഉണ്ടായിരിക്കും.
ഫാ. സ്കറിയ വേകത്താനം, ബിജു കോഴിക്കോട്ട്, ജസ്റ്റിൻ മനപ്പുറത്ത്, സിജു ഫ്രാൻസിസ് കോഴിക്കോട്ട് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.