കോട്ടയം: രണ്ട് വർഷം കോട്ടയം ജില്ലാ കളക്ടർ ആയി പ്രവർത്തിച്ച് ഈ മാസം സർവ്വീസിൽ നിന്നും വിരമിക്കുന്ന ഡോ. പി കെ.ജയശ്രീക്ക് ജില്ലാ വികസന സമിതി യോഗത്തിൽ യാത്രയയപ്പ് നൽകി.
തോമസ് ചാഴികാടൻ എം.പി മുഖ്യാഥിതിയായിരുന്നു. ഗവ :ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉപഹാരം സമർപ്പിച്ചു.
അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, ജയ്സൺമാന്തോട്ടം, അഡ്വ.സിബി വെട്ടൂർ, ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യു എന്നിവർ ആശംസകൾ അർപ്പിച്ച് പ്രസംഗിച്ചു.