ചെമ്മലമറ്റം 12 ശ്ലീഹൻമാരുടെ പളളിയിൽ വി ശ്ലീഹൻമാരുടെ തിരുനാളിന് വിശ്വാസികളുടെ പ്രവാഹം. ഞായറാഴ്ച ഉച്ചക്ക് നടന്ന തിരുനാൾ പ്രദക്ഷിണത്തിലും അപ്പവും മീനും ഊട്ടു നേർച്ചയിലും വിശ്വാസികളുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്.
രാവിലെ പത്തിന് 12 വൈദികർ അർപ്പിച്ച വി.കുർബ്ബാനയിലും തുടർന്ന് നടന്ന പ്രദക്ഷിണത്തിലും നേർച്ച സദ്യയിലും വിവിധ ജില്ലകളിൽ നിന്നും തീർത്ഥാടകർ എത്തിയിരുന്നു.
വികാരി ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ, ഫാദർ തോമസ് കട്ടിപ്പറമ്പിൽ കൈക്കാരൻമാർ കമ്മറ്റിക്കാർ വിവിധ ഭക്തസംഘടന അംഗങ്ങൾ എന്നിവർ നേതൃത്വം നല്കി