പാലാ: എലിവാലി - കാവുംകണ്ടം റോഡ് ബി എം ബി സി ചെയ്തു നവീകരിക്കുന്നതിന് സർക്കാർ മൂന്നു കോടി രൂപ അനുവദിച്ചതായി മാണി സി കാപ്പൻ എം എൽ എ അറിയിച്ചു.
പൊതുമരാമത്ത് വകുപ്പിൻ്റെ ബജറ്റ് വിഹിതത്തിൽപ്പെടുത്തിയാണ് തുക അനുവദിച്ചത്. 1.400 കിലോമീറ്റർ ദൂരമാണ് അന്താരാഷ്ട്ര നിലവാരത്തിൽ നവീകരിക്കുന്നതെന്നും മാണി സി കാപ്പൻ പറഞ്ഞു.