എരുമേലി കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ കണമല അട്ടിവളവ് പ്ലവനാക്കുഴി തോമസ് ആന്റണിയ്ക്ക് മുൻ എംഎൽഎ പിസി ജോർജ് ആദരാഞ്ജലി അർപ്പിച്ചു. തോമസിന്റെ ഭവനം സന്ദർശിച്ചാണ് അദ്ദേഹം ആദരാജ്ഞലി അർപ്പിച്ചത്.
തോമസ് റബര്‍ തോട്ടത്തില്‍ ജോലിയിലായിരിക്കേയാണ് കാട്ടുപോത്ത് ആക്രമിക്കുന്നത്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കണമല പുറത്തേല്‍ ചാക്കോച്ചനും കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
ഇരുവരെയും ആക്രമിച്ച ശേഷം കാട്ടുപോത്ത് കാടിനകത്തേക്ക് ഓടിമറഞ്ഞു. മെയ് 19 നാണ് സംഭവം. കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ വലിയ പ്രതിഷേധമാണ് നാട്ടുകാരുടെ ഭാഗത്തു നിന്നുണ്ടായത്.