Hot Posts

6/recent/ticker-posts

പിടികിട്ടാപ്പുള്ളികളായ 3 മോഷ്ടാക്കൾ പിടിയിൽ



തിരുവല്ല: സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി മുപ്പതോളം മോഷണ കേസുകളിൽ പിടികിട്ടാപ്പുള്ളികളായ 3 സ്ത്രീകൾ പിടിയിൽ. തമിഴ്നാട് സ്വദേശികളായ ദുർഗാലക്ഷ്മി, വാസന്തി, പൊന്നാത്ത എന്നിവരാണ് പിടിയിലായത്. 



സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ തിരുവല്ലയിൽനിന്ന് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.


തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു മോഷണം. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ തിരുവണ്ടൂർ സ്വദേശിനിയിൽ നിന്നാണ് മൂവരും 30,000 രൂപയും എടിഎം കാർഡുമടങ്ങുന്ന പഴ്സ് മോഷ്ടിച്ചത്. ബില്ലടയ്ക്കാനായി ബാഗ് തുറന്നപ്പോഴാണു പണം നഷ്ടപ്പെട്ട വിവരം ഉടമ അറിഞ്ഞത്. ഉടനെ പൊലീസിൽ വിവരമറിയിച്ചു.


സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ പ്രതികൾ വൈഎംസിഎ ജംഗ്ഷനു സമീപത്തുനിന്നു പിടിയിലായി. ബസുകളിലും ആശുപത്രികളിലുമെത്തി തിരക്കുണ്ടാക്കി മോഷണം നടത്തുന്നതാണ് ഇവരുടെ രീതിയെന്നു പൊലീസ് പറഞ്ഞു. 


വിരലടയാളം പരിശോധിച്ചതിലൂടെയാണു സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ ഇവർക്കെതിരെ മുപ്പതോളം കേസുകൾ നിലവിലുണ്ടെന്നു വ്യക്തമായത്.




Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ