Hot Posts

6/recent/ticker-posts

വെളിച്ചവും, വഴിയും ലഭ്യമാക്കുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രഥമ കടമ: തോമസ് ചാഴികാടൻ എം.പി



ഭരണങ്ങാനം: വെളിച്ചവും, വഴിയും എല്ലാ പ്രദേശങ്ങളിലും ലഭ്യമാക്കുക എന്നുള്ളത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രഥമ കടമയാണെന്ന് തോമസ് ചാഴികാടൻ എം.പി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ ഭരണങ്ങാനം ഡിവിഷനിലെ ഭരണങ്ങാനം പഞ്ചായത്തിൽ അനുവദിച്ച അഞ്ച് മിനി ഹൈമാസ്റ്റ് ലൈറ്റുകൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 



ഭരണങ്ങാനം സെൻട്രൽ ജംഗ്ഷൻ, ഇടപ്പാടി ആനന്ദ ഷണ്മുഖ ക്ഷേത്രം ജംഗ്ഷൻ, അളനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ജംഗ്ഷൻ, ചൂണ്ടച്ചേരി ലിയോബ കോൺവെന്റ് ജംഗ്ഷൻ, കയ്യൂർ പള്ളംമാക്കൽ ഭഗവതി ക്ഷേത്രം ജംഗ്ഷൻ എന്നിവിടങ്ങളിലാണ് ലൈറ്റുകൾ സ്ഥാപിച്ചത്. 


ദീപസ്തംഭം പദ്ധതി പ്രകാരം ഭരണങ്ങാനം ഡിവിഷനിൽ രണ്ടര വർഷത്തിനിടയിൽ അൻപത് (50) മിനി ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു കഴിഞ്ഞു. അടുത്ത രണ്ടര വർഷം കൊണ്ട് കടനാട്, മീനച്ചിൽ, കരൂർ, ഭരണങ്ങാനം എന്നീ നാല് പഞ്ചായത്തുകളിലായി അൻപത് ലൈറ്റുകൾ കൂടി നിർമ്മിച്ച് നൂറ് (100) തികയ്ക്കുകയാണ് ലക്ഷ്യമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു.  


സംസ്ഥാന ഗവൺമെന്റ് സ്ഥാപനമായ കേരള ഇലക്ട്രിക്കൽ ലിമിറ്റഡ് ആണ് മൂന്നുവർഷ ഗ്യാരണ്ടിയോടുകൂടി ലൈറ്റുകളുടെ നിർമ്മാണം നടത്തിയിരിക്കുന്നത്. വിവിധ സ്ഥലങ്ങളിൽ നടന്ന ഉദ്ഘാടന സമ്മേളനങ്ങളിൽ ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അധ്യക്ഷത വഹിച്ചു. 


തോമസ് ചാഴികാടൻ എം.പി  അഞ്ച് ലൈറ്റുകളുടെയും ഉദ്ഘാടനം നിർവഹിച്ചു. വിവിധ സമ്മേളനങ്ങളിൽ ലോപ്പസ് മാത്യു, ടോബിൻ കെ അലക്സ്, ആനന്ദ് ചെറുവള്ളി, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, ജോസുകുട്ടി അമ്പലമറ്റം, സിസി ഐപ്പൻപറമ്പിക്കുന്നേൽ, മജു പാട്ടത്തിൽ, സുരേഷ് ഇട്ടിക്കുന്നേൽ, ഷാജി മുകളേൽ, ചന്ദ്രൻ അനശ്വര, മനോജ് പനച്ചിക്കൽ, ഷാജി തറപ്പേൽ, സക്കറിയാസ് ഐപ്പൻപറമ്പിക്കുന്നേൽ, ബെന്നി വറവുങ്കൽ, ഷാജി പാലക്കൽ, ജോജോ അടയ്ക്കപ്പാറ, സിബി നരിക്കുഴി, മഹേഷ് ഭരണങ്ങാനം, സുരേഷ് കുന്നേൽ, മാണി കല്ലറങ്ങാട്ട്, ബിജു പുതിയപറമ്പിൽ, കണ്ണൻ ചെമ്മനാപറമ്പിൽ, ദേവസ്യാച്ചൻ വടക്കേപൂണ്ടിക്കുളം തുടങ്ങിയവർ പ്രസംഗിച്ചു.



Reactions

MORE STORIES

INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
ബസ് സ്റ്റാൻഡിൽ അശാസ്ത്രീയമായ രീതിയിൽ ശൗചാലയ നിര്‍മ്മാണം; പുന:പരിശോധിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക്: വനിതാ കോൺഗ്രസ് എം
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മെയ് 1 മുതൽ എടിഎം ഉപയോ​ഗിക്കുന്നവർ ജാ​ഗ്രതൈ! പിൻവലിക്കൽ നിരക്കുകൾ വർദ്ധിക്കും
'കാർഷിക സംരംഭക സാധ്യതകളും സഹകരണ മേഖലയും' ജില്ലാ തല സെമിനാർ കോട്ടയത്ത്
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന്
വെള്ളികുളം സെൻ്റ് ആൻ്റണീസ് പള്ളിയിൽ മെയ് 1 ന് വയോജന ദിനാചരണം
"പാലാ നഗരസഭാ ഭരണം സമസ്ത മേഖലകളിലും കെടുകാര്യസ്ഥതയുടെ പര്യായം", കടുത്ത ആരോപണങ്ങളുമായി പ്രതിപക്ഷം രംഗത്ത്