Hot Posts

6/recent/ticker-posts

മണിപ്പൂർ വിഷയത്തിൽ ബിജെപിയെയും കോൺഗ്രസിനെയും കടന്നാക്രമിച്ച് കേരള കോൺഗ്രസ് (എം)


കോട്ടയം: മണിപ്പൂർ വിഷയത്തിൽ ബിജെപിയും കോൺഗ്രസിനെയും ഒരുപോലെ കടന്നാക്രമിച്ച് കേരള കോൺഗ്രസ് (എം) എൽഡിഎഫിന്റെ നേതൃത്വത്തിൽ 'മണിപ്പൂരിനെ രക്ഷിക്കൂ' എന്ന മുദ്രാവാക്യം ഉയർത്തി നടത്തുന്ന ജനകീയ സദസ്സിൽ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡണ്ട് പ്രെഫ.ലോപ്പസ് മാത്യു രംഗത്തെത്തി.


രാജ്യം കത്തിയുമ്പോൾ വീണ വായിച്ചു രസിച്ച നീറോക്രവർത്തിയെ തോൽപ്പിക്കുന്ന വിധത്തിൽ മണിപ്പൂർ കത്തി അമരുമ്പോഴും രാജ്യ തലസ്ഥാനത്ത് അതിരൂക്ഷമായ വെള്ളപ്പൊക്കം ഉണ്ടായ അവസരത്തിലും ഫ്രാൻസിലും അമേരിക്കയിലും പറന്നു നടന്ന് ആയുധ കച്ചവടത്തിലൂടെ കോടികളുടെ കമ്മീഷൻ പറ്റുന്ന വ്യഗ്രതയിലാണ് പ്രധാനമന്ത്രി. ഈ കമ്മീഷൻ പണത്തിലൂടെ ഭാരതത്തിൻറെ മഹത്തായ ജനാധിപത്യ സംവിധാനങ്ങളെ വിലക്കു മേടിക്കുവാൻ തനിക്ക് കഴിയുമെന്ന ധാർഷ്ട്യത്തിന്റെ ഫാസിസ്റ്റ് പ്രഖ്യാപനമാണ് "മൂന്നാം വട്ടവും താൻ തന്നെ പ്രധാനമന്ത്രി" എന്ന് ജനങ്ങളുടെ പൗരാവകാശത്തെ വെല്ലുവിളിക്കുവാൻ നരേന്ദ്രമോദിക്ക് ധൈര്യം നൽകിയത് എന്ന് പ്രൊഫ.ലോപ്പസ് മാത്യു പറഞ്ഞു. 


കേന്ദ്രവും സംസ്ഥാനവും ഒരേ പാർട്ടിയുടെ ഗവൺമെൻറ് എന്ന ബിജെപിയുടെ ഡബിൾ എൻജിൻ ഗവൺമെൻറ് രാജ്യത്തെ സ്ത്രീത്വത്തിന് തെരുവിൽ വിലപറയുന്ന രംഗം മണിപ്പൂരിൽ കണ്ടു. സമാനതകളില്ലാത്ത വംശഹത്യയാണ് മണിപ്പൂരിൽ നടക്കുന്നത് എന്നറിവുണ്ടായിട്ടും അതിനെതിരെ ശക്തമായി പ്രതികരിക്കുവാൻ പ്രധാന പ്രതിപക്ഷ കക്ഷിയായ കോൺഗ്രസ് ഇപ്പോഴും കാര്യമായി രംഗത്ത് വന്നിട്ടില്ല. 


കേവലം പ്രസ്താവനയുടെയും ചട്ടപ്പടിസമരത്തിന്റെയും ആലസ്സ്യത്തിലാണ് സംസ്ഥാന കോൺഗ്രസ് എന്ന് പ്രൊഫ.ലോപ്പസ് മാത്യു ചൂണ്ടിക്കാട്ടി. നടക്കാനിരിക്കുന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് കളം ഒരുക്കുന്ന തിരക്കിൽ രാജ്യത്തെ പ്രധാന പ്രതിപക്ഷ കക്ഷി എന്ന റോൾ കോൺഗ്രസ് നിർവഹിക്കുന്നുണ്ടോ എന്ന് സ്വയം ആത്മപരിശോധന ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.


ഡിവൈഡ് ആൻഡ് റൂൾ എന്നതിന്റെ നരേന്ദ്രമോദി വെർഷൻ രാജ്യത്ത് നടമാടുമ്പോൾ കുറ്റകരമായ മൗനമാണ് കോൺഗ്രസ് പുലർത്തുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മണിപ്പൂർ കലാപത്തിന്റെ തുടക്കം മുതൽ കേരള കോൺഗ്രസ് (എം) എടുത്ത ശക്തമായ നിലപാടുകളിൽ നിന്ന് പിന്നോട്ടില്ലെന്ന സൂചനയാണ് കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡണ്ട് കൂടിയായ എൽഡിഎഫ് കൺവീനർ പ്രൊഫ.ലോപ്പസ് മാത്യുവിന്റെ പ്രസ്താവനിലൂടെ പുറത്തുവരുന്നത്.


പാർട്ടിയുടെ എംപിമാരായ ജോസ് കെ മാണിയും തോമസ് ചാഴികാടനും മണിപ്പൂരിൽ നേരിട്ട് സന്ദർശനം നടത്തിയിരുന്നു. ഇവർ നടത്തിയ വാർത്താസമ്മേളനത്തിലൂടെയാണ് മണിപ്പൂർ കൂട്ടക്കുരുതിയുടെ വ്യാപ്തി മനസ്സിലായത്. മണിപ്പൂർ വിഷയത്തിൽ പാർലമെൻറ് അകത്തും പുറത്തും കേരള കോൺഗ്രസ് എംപിമാർ നടത്തുന്ന ഇടപെടലുകൾ വലിയതോതിൽ ചർച്ചയായിട്ടുണ്ട്.
 

അതിനെ തുടർച്ച എന്നവണ്ണം ബിജെപിക്കെതിരെയും കോൺഗ്രസിനെതിരെയും രൂക്ഷവിമർശനവുമായി കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡണ്ട് ലോപ്പസ് മാത്യു തന്നെ രംഗത്തെത്തിയത്.

Reactions

MORE STORIES

INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
ബസ് സ്റ്റാൻഡിൽ അശാസ്ത്രീയമായ രീതിയിൽ ശൗചാലയ നിര്‍മ്മാണം; പുന:പരിശോധിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക്: വനിതാ കോൺഗ്രസ് എം
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മെയ് 1 മുതൽ എടിഎം ഉപയോ​ഗിക്കുന്നവർ ജാ​ഗ്രതൈ! പിൻവലിക്കൽ നിരക്കുകൾ വർദ്ധിക്കും
'കാർഷിക സംരംഭക സാധ്യതകളും സഹകരണ മേഖലയും' ജില്ലാ തല സെമിനാർ കോട്ടയത്ത്
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും
വെള്ളികുളം സെൻ്റ് ആൻ്റണീസ് പള്ളിയിൽ മെയ് 1 ന് വയോജന ദിനാചരണം