Hot Posts

6/recent/ticker-posts

കാർഷിക സംരംഭകർ നാടിനാവശ്യം: മാർ.ജോസഫ് കല്ലറങ്ങാട്ട്


പാലാ: കാർഷിക സംരംഭകർഏറെ വിലമതിക്കപ്പെടുന്നവരാണന്നും നൂതന വിപണന സാധ്യതകൾ പ്രയോജനപ്പെടുത്താൻ സംരംഭകർക്കാവണമെന്നും പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി സംഘടിപ്പിച്ച കാർഷിക സംരംഭക സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്പ്. 



അരുണാപുരം അൽഫോൻസിയർ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന സമ്മേളത്തിൽ വി.ജനറാൾ മോൺ.സെബാസ്റ്റ്യൻ വേത്താനത്ത് അദ്ധ്യക്ഷതവഹിച്ചു. ഹരിതം എഫ്.പി.ഒയുടെ തേൻ വിപണനോദ്ഘാടനം മുനിസിപ്പൽ ചെയർപേഴ്സൺ ജോസിൻ ബിനോ നിർവ്വഹിച്ചു. 


ഇൻ ഫാം ഡയറക്ടർ ഫാ.ജോസ് തറപ്പേൽ, പി.എസ്.ഡബ്ലിയു.എസ് ഡയറക്ടർ ഫാ.തോമസ് കിഴക്കയിൽ, അസി.ഡയറക്ടർ ഫാ.ജോസഫ് താഴത്തുവരിക്കയിൽ, എഫ്.പി.ഒ ഡിവിഷൻ മാനേജർ ഡാന്റീസ് കൂനാനിക്കൽ, പ്രോജക്ട് ഓഫീസർ പി.വി.ജോർജ് പുരയിടം, സാൻ തോം എഫ്.പി.ഒ ചെയർമാൻ സിബി കണിയാംപടി, ഹരിതം എഫ്.പി.ഒ ചെയർമാൻ തോമസ് മാത്യു എന്നിവർ പ്രസംഗിച്ചു. 


കേരള ബാങ്ക് ഡയറക്ടർ കെ.ജെ.ഫിലിപ്പ് കുഴികുളം, എസ്.എഫ്.എ.സി കൺസൾട്ടന്റ് ആശിഷ് കുമാർ, എ.ഐ.എഫ് ടീം ലീഡർ ഷാജി ജോർജ്, എസ്.എച്ച്.എം ഡപ്യൂട്ടി ഡയറക്ടർ ഷേർളി സഖറിയ, കൃഷി അസി.ഡയറക്ടർ അഖിൽ കെ രാജു, കൃഷി അസിസ്റ്റന്റ് റജിമോൾ എബ്രയിൽ, ഉപജില്ലാ  വ്യവസായ ഓഫീസർ സിനോ ജേക്കബ് മാത്യു, കമ്പനി സെക്രട്ടറി ഫെബിൻ ലീ ജയിംസ് എന്നിവർ ക്ലാസ്സ് നയിച്ചു. 


നബാർഡ്, എസ്.എഫ്.എ.സി, എൻ.സി.ഡി.സി തുടങ്ങിയ ഏജൻസികളുടെ അംഗീകാരത്തോടെ ആരംഭിച്ച ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനികൾ, കർഷക കൂട്ടായ്മ ഭാരവാഹികൾ, കാർഷിക സംരംഭകർ എന്നിവർക്കായി സംഘടിപ്പിച്ച കാർഷിക സംരംഭക സംഗമത്തിന് ബ്രദർ ഡിറ്റോ ഇടമനശ്ശേരിൽ, മെർളി ജയിംസ്, ജോയി മടിയ്ക്കാങ്കൽ, എബിൻ ജോയി, സൗമ്യാ ജയിംസ്, ഷീബാ ബെന്നി,  ജസ്റ്റിൻ ജോസഫ്, വിമൽ ജോണി, ജയ്സി മാത്യു, ജിഷാ സാബു , ആലീസ് ജോർജ്, ആൻസാ ജോർജ്, വിജയ് ഹരിഹരൻ, ജോസ്മോൻ ഇടത്തടത്തിൽ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം കൊടുത്തു.


Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
ഈരാറ്റുപേട്ടയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്