Hot Posts

6/recent/ticker-posts

ആകാശത്തിലെ അത്ഭുതം! നമുക്കും കാണാം പെഴ്‌സീഡ് ഉല്‍ക്കമഴ



ആകാശത്ത് ഉല്‍ക്കമഴ കാണാന്‍ ഇന്ത്യക്കാര്‍ക്കും അവസരം ഒരുങ്ങുന്നു. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ഇത്തരം പ്രപഞ്ച പ്രതിഭാസങ്ങള്‍ കാണാനുള്ള അവസരം ഒരിക്കലും പാഴാക്കരുത്. 


നല്ല തെളിഞ്ഞ രാത്രി ആകാശമാണെങ്കില്‍ തീര്‍ച്ചയായും ഇത്തവണ ഇന്ത്യക്കാര്‍ക്ക് ഉല്‍ക്കമഴ കാണാം. ഓഗസ്റ്റ് മാസം 11,12,13,14 തീയ്യതികളിലാണ് ഇത് കൂടുതല്‍ തെളിച്ചത്തില്‍ ഭൂമിയില്‍ നിന്ന് കാണാനാവുക. മണിക്കൂറില്‍ നൂറ് ഉല്‍ക്കകള്‍ വരെ കാണാന്‍ സാധിക്കും.



ഇന്ത്യ ഉള്‍പ്പടെ ഉത്തരാര്‍ദ്ധഗോള മേഖലയിലുള്ള സ്ഥലങ്ങളില്‍ നിന്ന് പെഴ്‌സീഡ് ഉല്‍ക്കമഴ കാണാം. ഇത് കാണാന്‍ എന്തെങ്കിലും പ്രത്യേക ഉപകരണം ഒന്നും ആവശ്യമില്ല. തെളിഞ്ഞ രാത്രി ആകാശം മാത്രം മതി. പ്രകാശ മലിനീകരണം ഉള്ള ഇടങ്ങളില്‍ നിന്ന് മാറി തെളിഞ്ഞ വിസ്തൃതിയുള്ള ആകാശം കാണുന്നയിടം കണ്ടെത്തുക.


ജൂലായ് 17 നാണ് പെഴ്‌സീഡ് ഉല്‍ക്കമഴ ആരംഭിച്ചത്. ഇത് ഓഗസ്റ്റ് 24 വരെ നീളും. ഈ വരുന്ന ഞായര്‍, തിങ്കള്‍ ദിവസങ്ങളിലാണ് ഇത് ഭൂമിയില്‍ നിന്നും ഏറ്റവും തെളിച്ചത്തില്‍ ദൃശ്യമാവുക. ആകാശത്ത് വടക്ക് കിഴക്കന്‍ ദിശയിലേക്കാണ് നോക്കേണ്ടത്.







 



 
Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്