Hot Posts

6/recent/ticker-posts

സന്മനസ് കൂട്ടായ്മ സ്നേഹത്തുരുത്തും കരുണയുടെ കടലും: ജോസ്.കെ.മാണി എം.പി



പൈക: കഴിഞ്ഞ പതിനാറ് വർഷക്കാലമായി പാലാ കേന്ദ്രമായി പ്രവർത്തിക്കുന്ന കരയുന്നവർ, വിശക്കുന്നവർ, വേദനിക്കുന്നവർ, നിരാലംബർ എന്നിവരുടെ ഉന്നമനത്തിനും ആശ്വാസത്തിനും വേണ്ടി നിലകൊള്ളുന്ന സന്മനസ്സ് കൂട്ടായ്മ  കരുണയുടെ കടലും സ്നേഹത്തിൻ്റെ തുരുത്തുമായി പ്രശോഭിക്കുന്നു എന്ന് ജോസ്.കെ.മാണി എം.പി.പറഞ്ഞു.  


പരിശുദ്ധ പീയൂസ് പത്താം മാർപാപ്പയുടെ തിരുനാൾ ആഘോഷത്തിൻ്റെ ഭാഗമായി പൈകയിൽ സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.സന്മനസ് ജോർജ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. കൂട്ടായ്മയുടെ സംഘാടകൻ കൂടിയായ സന്മനസ്സ് ജോർജിനെ അദ്ദേഹം അഭിനന്ദിച്ചു. 




മീനച്ചിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജോ പൂവത്താനി, എലിക്കുളം ഗ്രാമപഞ്ചായത്ത് മെമ്പർ സിനി ജോയ്, സന്മനസ്സ് ഉപദേഷ്ടാവ് ബിജോയി മണർകാട്ട്, ജയ്സൺ മാന്തോട്ടം, രാജു പെരിയകലത്തിൽ എന്നിവർ പ്രസംഗിച്ചു. 


കൊച്ചിടപ്പാടി സ്നേഹാരാം പൈകടാസ് ആതുര ശുശ്രൂഷ ഭവനിൽ നിന്നും ജർമ്മനിയിൽ ബെർലിൻ -2023 വേൾഡ് സ്പെഷ്യൽ ഒളിമ്പിക്സിൽ പങ്കെടുത്ത് മെഡൽ നേടി  ഇന്ത്യയുടെ അഭിമാനമായി മാറിയ അലീന ആന്റണിയേയും നായനാ രമേശിനേയും ചടങ്ങിൽ ജോസ് കെ മാണി പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന് തെരുവിന്റെ മക്കൾക്കും വിശക്കുന്നവർക്കും, ഓണസദ്യ പായസവിതരണം, വസ്ത്ര വിതരണം, അരിവിതരണം എന്നിവയും നടത്തി.


ഇവിടെയാണ് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് വിഭാവനം ചെയ്ത ഹോം ഫോർ ഹോംലെസ് പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന രണ്ടായിരം വീടുകളുടെ ഭാഗമായി ഈ വീടുകൾ നിർമ്മിക്കുന്നത്. ഇതിനു പിന്നാലെ ഈ പദ്ധതിയുടെ ഭാഗമായി ഇവിടെ ബാക്കിയുള്ള സ്ഥലത്ത്  ഒൻപത്  വീടുകൾ കൂടി നിർമ്മിച്ച് അർഹരായവർക്കു കൈമാറും.


മദ്രാസ് ഹൈക്കോടതി മുൻ ആക്ടിംഗ് ചീഫ് ജസ്റ്റീസ് ഡോ ജസ്റ്റീസ് കെ നാരായണക്കുറുപ്പ്,  ചെറിയാൻ സി കാപ്പൻ, എബി ജെ ജോസ് എന്നിവരടങ്ങുന്ന സമിതിയാണ് ലഭ്യമായ അപേക്ഷകളിൽ നിന്നും ഏറ്റവും അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തിയത്.


 



 
Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്