Hot Posts

6/recent/ticker-posts

സ്ത്രീകൾക്ക് ആരുടെ എങ്കിലും പിന്തുണ വേണമെന്നത് തെറ്റായ സന്ദേശം: കളക്ടർ വി. വിഘ്നേശ്വരി

വി. വിഘ്നേശ്വരി

കോട്ടയം: സ്ത്രീകൾക്ക് പിന്നിൽ നിന്നും ആരുടെ എങ്കിലും പിൻതുണ വേണം എന്നത് തെറ്റായ സന്ദേശമാണ് എന്ന് കോട്ടയം ജില്ലാ കളക്ടർ വി. വിഘ്നേശ്വരി. കോട്ടയത്തെ വനിതാ സംരംഭക കൂട്ടായ്മ WEN ന്റെ ഒന്നാം വാർഷികവും ഓണാഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു കളക്ടർ. 



കഴിഞ്ഞ ദിവസം ഐ എ എസ് പാസായത് സംബന്ധിച്ച് ചോദിക്കാൻ ഒരു മാധ്യമ പ്രവർത്തകൻ എന്നെ കാണാൻ എത്തി. ഐ എസ് പഠിച്ചപ്പോൾ പിതാവിന്റെ പിന്തുണ
എങ്ങനായിരുന്നു എന്നും, ജില്ലാ കളക്ടർ ആയ ശേഷം ഭർത്താവിന്റെ പിന്തുണ എങ്ങനായിരുന്നു എന്നതും ചോദ്യമായി ഉയർന്നു. ഇത് തെറ്റായ സന്ദേശമാണ് നൽകുന്നത്.


ഒരു സ്ത്രീയ്ക്ക് ഉയരങ്ങളിൽ എത്താൻ സ്വന്തം ആത്മവിശ്വാസം മാത്രം മതിയെന്നും കളക്ടർ പറഞ്ഞു. മാങ്ങാനം ചാണ്ടീസ് ഹോംസ് ടാൾ കൺട്രി ഹാളിൽ നടന്ന ചടങ്ങിൽ ജില്ലയിൽ പ്രമുഖ വനിതാ സംരംഭകർ പങ്കെടുത്തു. 


മാധ്യമപ്രവർത്തക രേഖാ മേനോൻ, റേഡിയോ ജോക്കി ആർ.ജെ നീന എന്നിവർ സ്‌പെഷ്യൽ ഗസ്റ്റായി പങ്കെടുത്തു. വെൻ കോട്ടയം ചാപ്റ്റർ ചെയർ മറിയാമ്മ പയസ്, വൈസ് ചെയർമാൻ ചിന്നു മാത്യു, കൺവീനർ റീബ വർഗീസ് എന്നിവർ പ്രസംഗിച്ചു. 


നെറ്റ് വർക്കിംങ്, സഹകരണം, പരിശീലനം, മാർഗനിർദേശ എന്നിവയിലൂടെ വനിതാ സംരംഭകരെ ശാക്തീകരിക്കുന്നതിനുള്ള ഒരു പ്ലാറ്റ്‌ഫോമാണ് വെൻ. കൊച്ചി, തൃശൂർ, കോഴിക്കോട്, കോട്ടയം, തിരുവനന്തപുരം, എന്നിവിടങ്ങളിലായി ആയിരത്തിലധികം അംഗങ്ങളും അഞ്ച് ചാപ്റ്ററുകളും വെന്നിനുണ്ട്. ചെറുകിട മുതൽ വലിയ ബിസിനസ് ഉടമകൾ വരെ ഈ സംരംഭത്തിന്റെ ഭാഗമായുണ്ട്.
 

Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
കോഴാ സയൻസ് സിറ്റി സയൻസ് സെന്റർ വ്യാഴാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും