Hot Posts

6/recent/ticker-posts

സ്ത്രീകൾ സാമൂഹ്യ തിന്മകൾക്കെതിരെ പോരാടണം: പ്രൊഫ.ലോപ്പസ് മാത്യു


കോട്ടയം: രാജ്യത്തും സമൂഹത്തിലും വർദ്ധിച്ചുവരുന്ന സാമൂഹ്യ തിന്മകൾക്കെതിരെ സ്ത്രീകൾ പോരാടണമെന്നും അല്ലാത്തപക്ഷം നമ്മുടെ സമൂഹം അരക്ഷിതാവസ്ഥയിൽ ആകുമെന്നും കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് പ്രൊഫ.ലോപ്പസ് മാത്യു ആവശ്യപ്പെട്ടു. കേരള വനിതാ കോൺഗ്രസ് (എം) കോട്ടയം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 



രാജ്യത്ത് പൊതുവേ സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ആക്രമണങ്ങൾ കൂടുകയാണ്. മയക്കുമരുന്നിനും മദ്യത്തിനും അടിമപ്പെട്ട് മനുഷ്യബന്ധങ്ങൾക്ക് അടുപ്പം നഷ്ടപ്പെട്ട് സ്വന്തം മക്കളെയും സഹോദരങ്ങളേയും വരെ ആക്രമിക്കുകയും, കൊല്ലുകയും ചെയ്യുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുകയാണ്. ഇതിനെതിരെ സമൂഹ മനസ്സാക്ഷിയെ ഉണർത്താൻ മഹിളകൾക്കേ കഴിയൂ. അതിനുവേണ്ടിയുള്ള കർമ്മപദ്ധതികൾ പഞ്ചായത്ത് തലത്തിൽ കേരള വനിത കോൺഗ്രസ് (എം) ആവിഷ്കരിക്കണം. 



സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ഈ വിഷയത്തിൽ ഒന്നിച്ചു കൂട്ടണമെന്നും പ്രൊഫ. ലോപ്പസ് മാത്യു പറഞ്ഞു. വനിതാ കോൺഗ്രസിന്റെ മെമ്പർഷിപ്പ് പ്രവർത്തനങ്ങളും യോഗം വിലയിരുത്തി. കേരള വനിതാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ഷീല തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഔസേപ്പച്ചൻ വാളിപ്ലാക്കൽ, നിർമ്മല ജിമ്മി, മോളി മേക്കട്ട്, മാത്തുക്കുട്ടി കുഴിഞ്ഞാലിൽ എന്നിവർ പ്രസംഗിച്ചു.

 

Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
കോഴാ സയൻസ് സിറ്റി സയൻസ് സെന്റർ വ്യാഴാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും