Hot Posts

6/recent/ticker-posts

വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ബന്ധിപ്പിച്ച് സംസ്ഥാനത്ത് ഹെലി ടൂറിസം വരുന്നു


representative image

സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ബന്ധിപ്പിച്ച് ഹെലികോപ്റ്റര്‍ സര്‍വീസ് തുടങ്ങുന്നത് പരിഗണനയിലുണ്ടെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയിലേക്ക് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന് നവംബര്‍ 16-ന് തലസ്ഥാനത്ത് നിക്ഷേപക സംഗമം സംഘടിപ്പിക്കും. 


വയനാട് ഉള്‍പ്പെടെയുള്ള മലയോരമേഖലകളിലേക്ക് വിനോദസഞ്ചാരികളെ എത്തിക്കാന്‍ ഹെലി ടൂറിസത്തിന് കഴിയും. 50 സെന്റ് സ്ഥലമുണ്ടെങ്കില്‍ ഹെലിപാഡ് ഒരുക്കാനാകും. വിനോദസഞ്ചാര മേഖലയിലെ പുതിയ സാധ്യതകള്‍ നിക്ഷേപകരെ പരിചയപ്പെടുത്തുകയാണ് സംഗമത്തിന്റെ ലക്ഷ്യം. 



നിക്ഷേപ സാധ്യതയുള്ള മേഖലകളുടെ വിവരം ഇതില്‍ അവതരിപ്പിക്കും. 350 വന്‍കിട നിക്ഷേപകരെ മേളയില്‍ പ്രതീക്ഷിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. 20,000 കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്.


15,000 കോടി രൂപയുടെ വാര്‍ഷിക വരുമാനം വിനോദസഞ്ചാര മേഖലയില്‍ നിന്നും സംസ്ഥാനം ലക്ഷ്യമിടുന്നു. 

വിനോദസഞ്ചാര മേഖലയിലെ നൂതന ആശയങ്ങളും പദ്ധതികളും അവയില്‍ സംസ്ഥാനത്തിന്റെ സാധ്യതകളും മേളയില്‍ അവതരിപ്പിക്കും. സംഗമത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സംഗമത്തിന്റെ ലോഗോ മന്ത്രി മുഹമ്മദ് റിയാസ് പ്രകാശനം ചെയ്തു. 

Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
ഈരാറ്റുപേട്ടയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്