Hot Posts

6/recent/ticker-posts

ഭക്ഷണത്തിന്റെ പേരിൽ വീണ്ടും ബഹളം, കൊല്ലത്ത് യുവാവ് ഭക്ഷണത്തിൽ മണ്ണ് വാരിയിട്ടു




കൊല്ലം: പൊറോട്ടയും ബീഫ് ഫ്രൈയും കടമായി നല്‍കാത്തതില്‍ പ്രതിഷേധിച്ച് യുവാവ് ഭക്ഷണത്തില്‍ മണ്ണ് വാരിയിട്ടു. കൊല്ലം എഴുകോണിലെ അക്ഷര ഹോട്ടലില്‍ ബുധനാഴ്ചയാണ് സംഭവം. സംഭവത്തില്‍ കൊല്ലം സ്വദേശി അനന്തുവിനെ പോലീസ് അറസ്റ്റ് ചെയ്തു. 


ബുധനാഴ്ച ഹോട്ടലിലെത്തിയ അനന്തു പത്ത് പൊറോട്ടയും മൂന്ന് പ്ലേറ്റ് ബീഫ് ഫ്രൈയും പാഴ്സൽ നൽകാൻ ആവശ്യപ്പെട്ടു. കടയുടമ ഭക്ഷണം പൊതിഞ്ഞു നല്‍കി. എന്നാല്‍ ഭക്ഷണത്തിന്റെ പണം ആവശ്യപ്പെട്ട ഹോട്ടല്‍ ഉടമയോട് പണം പിന്നീട് നല്‍കാമെന്ന് ഇയാള്‍ മറുപടി പറഞ്ഞു.



എന്നാൽ കടമായിട്ട് ഭക്ഷണം നൽകാൻ സാധിക്കില്ലെന്ന് ഉടമ പറഞ്ഞതോടെ അനന്തു പ്രകോപിതനായി. തുടർന്ന് പൊറോട്ട അടിക്കുന്നതിനായി എടുത്ത് വച്ച മെെദ മാവിലും കറികളിലും യുവാവ് മണ്ണ് വാരിയിട്ടു. ഇറച്ചിക്കറിയും പാത്രങ്ങളും റോഡിലേക്കറിഞ്ഞു. കടയുടമയായ രാധയെ ഇയാള്‍ അധിക്ഷേപിക്കുകയും അക്രമിക്കുകയും ചെയ്തു.



ഇയാൾ നേരത്തെയും സമാനമായ രീതിയിൽ ഹോട്ടലിൽ നിന്നും കടം പറഞ്ഞ് ഭക്ഷണം വാങ്ങിയിട്ടുണ്ട്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമാണ് പിടിയിലായ അനന്തു.


Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
പാലായിലെ ബസ് സമരം ഒത്തുതീർപ്പായി. അക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു