Hot Posts

6/recent/ticker-posts

കുര്യൻ പി.കുര്യൻ നിസ്വാർത്ഥനായ പൊതുപ്രവർത്തകൻ: പി.സി തോമസ്



കോട്ടയം: കേരള കോൺഗ്രസ് കോട്ടയം നിയോജകമണ്ഡലം പ്രസിഡന്റും കോട്ടയം ജില്ല ആശുപത്രി വികസന സമിതി അംഗവും സെൻറ് ജോർജ് ഓർത്തഡോക്സ്‌പള്ളി സെക്രട്ടറിയും നാട്ടകം സിമിന്റ്സിലെ മുൻ ജീവനക്കാരനുമായിരുന്ന കുര്യൻ പി. കുര്യൻ അദ്ധേഹം പ്രവർത്തിച്ച എല്ലാ മേഖലയിലും നിസ്വാർത്ഥമായ സേവനം കാഴ്ചവച്ച പൊതുപ്രവർത്തകരായിരുന്നുവെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി തോമസ് അഭിപ്രായപ്പെട്ടു.


കുര്യൻ പി.കുര്യന്റെ നിര്യാണം തീരാ നഷ്ടമാണെന്നും പി.സി തോമസ് പറഞ്ഞു. കേരള കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയത്ത് നടന്ന കുരിയൻ പി കുര്യൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡണ്ട് സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിച്ചു.





കേരള കോൺഗ്രസ് സെക്രട്ടറി ജനറൽ ജോയ് എബ്രഹാം മുഖ്യ പ്രസംഗം നടത്തി. പാർട്ടി വൈസ് ചെയർമാൻ ഡോക്ടർ ഗ്രേസമ്മ മാത്യു, സ്റ്റേറ്റ് അഡ്വൈസർ തോമസ് കണ്ണന്തറ, പാർട്ടി ഉന്നതാധികാര സമിതി അംഗങ്ങളായ ജയിസൺ ജോസഫ്, പ്രിൻസ് ലൂക്കോസ്, പോൾസൺ ജോസഫ്, ജോർജ് പുളിങ്കാട്, എ.കെ ജോസഫ്, നിയോജകമണ്ഡലം പ്രസിഡന്റുമാരയ സി.വി തോമസ്കുട്ടി,


ബേബി തുപ്പലഞ്ഞിയിൽ, ജോയി ചെട്ടിശ്ശേരിൽ, പാർട്ടി നേതാക്കളായ പ്രസാദ് ഉരുളികുന്നം, ജേക്കബ്ബ് കുര്യാക്കോസ്, ഏ.സി ബേബിച്ചൻ, എബി പൊന്നാട്ട്, ലാലു ഞാറക്കൽ, കുര്യൻ വർക്കി, ലിസി കുര്യൻ, അഡ്വ.മനീഷ് ജോസ്, ജോസഫ് ബോനിഫസ്, സബീഷ് നെടുംപറമ്പിൽ, സാബു പി ജേക്കബ്ബ്, ജ്യോതിഷ്മോഹൻ, ഗോപൻ, പി.പി മോഹനൻ, തോമസ് കുഴിച്ചാലിൽ, പുഷ്കരൻ കാരാണി, കുര്യൻ പി കുര്യന്റെ പുത്രൻ റിക്കു കുര്യൻ തുടങ്ങിയവർ പ്രസംഗിച്ചു.

Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
കടനാട്ടിൽ ശനിയാഴ്ച ഫുട്ബോൾ ഷൂട്ടൗട്ട് മാമാങ്കം
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍