Hot Posts

6/recent/ticker-posts

സാമൂഹ്യപ്രതിബദ്ധതയുടെ പുതിയ പാഠം പകർന്ന് പ്രവിത്താനം സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ


പ്രവിത്താനം: പ്രവിത്താനം സെൻ്റ് മൈക്കിൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് അംഗങ്ങൾ തങ്ങൾ പഠിച്ച പാഠങ്ങൾ സമൂഹത്തിന് പകർന്നു നൽകി മാതൃകയാകുന്നു. സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ ക്ലബ്ബ് അംഗങ്ങളാണ് തങ്ങളുടെ പ്രൊജക്റ്റ് രൂപകല്പനയുടെ ഭാഗമായി വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിച്ചത്. 

സൈബർ സുരക്ഷയെക്കുറിച്ചും ഇൻറർനെറ്റ് - മൊബൈൽ ഫോൺ ഉപയോഗത്തിൽ ഒളിച്ചിരിക്കുന്ന ചതിക്കുഴികളെ കുറിച്ചും വിദ്യാർത്ഥികൾ മാതാപിതാക്കൾക്ക് ക്ലാസ് എടുത്തു. ഗൗരവമേറിയ വിഷയങ്ങൾ ലളിതമായി തങ്ങളുടെ മക്കൾ വിശദീകരിച്ച് തന്നപ്പോൾ എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിച്ചതായി മാതാപിതാക്കൾ അഭിപ്രായപ്പെട്ടു. 





ക്ലബ് അംഗങ്ങൾ സ്വയം രൂപകല്പന ചെയ്ത ഗെയിമുകളുമായി സമീപ സ്കൂളുകളിലെ ഇളം തലമുറക്കാരെ തേടി ചെന്നപ്പോൾ ഇരുകൂട്ടർക്കും അത് വ്യത്യസ്തമായ ഒരു അനുഭവമായി. സ്കൂളിൽ നടന്ന പുരാവസ്തു പ്രദർശനത്തിന്റെ ഡോക്യുമെന്റേഷൻ കുട്ടികൾ തയ്യാറാക്കി അവതരിപ്പിച്ചത്  പ്രശംസനീയമായ രീതിയിലായിരുന്നു.  


പൂർവ്വ അധ്യാപകരുടെ  അനുഭവങ്ങൾ കേൾക്കാനും അവരുമായി സമയം ചെലവഴിക്കാനും കുട്ടികൾ അവരെ തേടിച്ചെന്നു. ഭൂതകാലത്തിന്റെ അനുഭവ സമ്പത്തിൽ നിന്നും വർത്തമാനകാലത്തേക്കുള്ള ദിശ സൂചികയായി ആ സംഗമങ്ങൾ മാറി. സംരംഭകത്വം ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന ആധുനിക കാലഘട്ടത്തിൽ നാട്ടിലെ ഏറ്റവും പ്രായമുള്ള സംരംഭകയുമായി ചെലവഴിച്ച നിമിഷങ്ങളും അര നൂറ്റാണ്ട് കാലത്തെ അവരുടെ അനുഭവങ്ങളും വിദ്യാർഥികൾക്ക് പുതിയ സംരംഭകത്വ പാഠങ്ങളായി. കൈറ്റ് മാസ്റ്റർ ജിനു ജെ.വല്ലനാട്ട്, കൈറ്റ് മിസ്ട്രസ് വിദ്യാ കെ.എസ് എന്നിവർ ക്ലബ് അംഗങ്ങളുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Reactions

MORE STORIES

മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
പാലായിൽ ഒന്നാം സ്ഥാനത്ത് ബി എം ടിവി
അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ കഴിയുന്ന കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഭരണങ്ങാനത്ത് ജപമാല പ്രദക്ഷിണം
പാലാ രൂപതയുടെ മികച്ച ഹൈസ്കൂളിനുള്ള ഗോൾഡൻ പുരസ്കാരം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിന്