Hot Posts

6/recent/ticker-posts

ദേശീയ പ്രക്ഷോഭം വിജയിപ്പിക്കും: സി.പി.ഐ (എം) ഓഫീസിൽ നിയോജക മണ്ഡലം നേതൃയോഗം ചേർന്നു


പാലാ: സംയുക്ത ടേഡ് യൂണിയനുകളുടെയും ഇടതുപക്ഷ കർഷകസംഘടനകളുടെയും നേതൃത്വത്തിൻ നടക്കുന്ന ദേശീയ പ്രക്ഷോഭത്തിൻ്റെ നിയോജക മണ്ഡലം തല പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തുന്നതിന്റെ ഭാഗമായി പാലാ സി.പി.ഐ (എം) ഓഫീസിൽ നിയോജക മണ്ഡലം നേതൃ യോഗം ചേർന്ന് ദേശീയ പ്രക്ഷോഭം വിജയിപ്പിക്കാൻ തീരുമാനിച്ചു. 


കിസാൻ സഭ ജില്ലാ പ്രസിഡന്റ് വി.റ്റി തോമസ് അദ്ധ്യക്ഷനായിരുന്നു. കർഷക യൂണിയൻ (എം) സംസ്ഥാന ജനറൽ സെക്രട്ടറി ഡാൻ്റീസ് കൂനാനിക്കൽ, നാഷണലിസ്റ്റ് കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജോസ് കുറ്റിയാനിമറ്റം, സി.ഐ.റ്റി.യു ഏരിയാ സെക്രട്ടറി റ്റി.ആർ വേണുഗോപാൽ, കർഷക സംഘം ഏരിയാ സെക്രട്ടറി വി.ജി വിജയകുമാർ, എ.ഐ.റ്റി.യു.സി മണ്ഡലം സെക്രട്ടറി അഡ്വ:പി.ആർ തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു. 




വിവിധ സംഘടനാ നേതാക്കളായ ഷാർളി മാത്യു, ജോസുകുട്ടി പൂവേലിൽ, കെ.എസ് മാധവൻ, അപ്പച്ചൻ നെടുംപള്ളി, പി.ജെ വർഗീസ്, ബിജു റ്റി.ബി, കെ.ഭാസ്കരൻ നായർ, പി.അജേഷ്, ഗോപി പുറക്കാട്ട്, ടോമി തകടിയേൽ, ജയ്സൺ ജോസഫ്, അജി സെബാസ്റ്റ്യൻ, പി.വി ചാക്കോ, പി.കെ രവികുമാർ തുടങ്ങിയവർ ചർച്ചകൾക്ക് നേതൃത്വം കൊടുത്തു. 18-ാം തീയതി ശനിയാഴ്ച എല്ലാ പഞ്ചായത്തുകളിലും പാലാ മുനിസിപ്പാലിറ്റിയിലും മണ്ഡലം തല നേതൃയോഗം ചേരുന്നതിന് യോഗം തീരുമാനിച്ചു. 


Reactions

MORE STORIES

മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
എസ്എസ്എൽസി പരീക്ഷാഫലം നാളെ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു