Hot Posts

6/recent/ticker-posts

പാലാ അമലോത്ഭവ ജൂബിലി തിരുനാള്‍ ഡിസംബര്‍ 1 മുതല്‍ 9 വരെ



പാലാ ടൗണ്‍ കുരിശുപള്ളിയില്‍ പരിശുദ്ധ അമലോത്ഭവമാതാവിന്റെ തിരുനാള്‍ ഡിസംബര്‍ 1 മുതല്‍ 9 വരെ തീയതികളില്‍ ആഘോഷമായി നടത്തപ്പെടുന്നു. സാംസ്‌കാരിക ഘോഷയാത്ര, ടൂ വീലര്‍ ഫാന്‍സിഡ്രസ് മത്സരം, ബൈബിള്‍ ടാബ്ലോ മത്സരം, ദീപാലങ്കാരങ്ങള്‍, നാടകമേള, നയനമനോഹരമായ വീഥി അലങ്കാരങ്ങള്‍, ശ്രുതിമധുരമായ വാദ്യമേളങ്ങള്‍ എന്നിവ പെരുന്നാളിന് മോടി കൂട്ടും.

ഡിസംബര്‍ ഒന്നാം തീയതി വൈകിട്ട് വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം ളാലം പള്ളിയില്‍ നിന്നും വാദ്യമേളങ്ങളോടെ തിരുനാള്‍ പതാക പ്രദക്ഷിണമായി കുരിശുപള്ളിയില്‍ എത്തിച്ച് കൊടിയേറ്റ് കര്‍മ്മം നടത്തും. തുടര്‍ന്ന് ലദീഞ്ഞ്. അതിനുശേഷം 7 മണിക്ക് ടൗണ്‍ഹാളില്‍ വച്ച് സി.വൈ.എം.എല്‍ നാടകമേളയുടെ ഉദ്ഘാടനവും തുടര്‍ന്ന് നാടകവും ഉണ്ടാകും. 7-ാം തീയതി വരെ എല്ലാദിവസവും രാവിലെ 5.30 ന് വിശുദ്ധ കുര്‍ബാനയും ലദീഞ്ഞും, വൈകിട്ട് 5.30 ന് ജപമാലയും വിശുദ്ധ കുര്‍ബാനയും ലദീഞ്ഞും ഉണ്ടായിരിക്കും.


7-ാം തീയതി രാവിലെ 11 മണിക്ക് അമലോത്ഭവമാതാവിന്റെ തിരുസ്വരൂപം പന്തലില്‍ പ്രതിഷ്ഠിക്കും. തുടര്‍ന്ന് 3 മണിക്ക് ചെണ്ട, ബാന്റുമേളം ഉണ്ടായിരിക്കും. 5 മണിയ്ക്ക് കത്തീഡ്രല്‍ പള്ളി, ളാലം പുത്തന്‍പള്ളി എന്നിവിടങ്ങളില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ആഘോഷകരമായ പ്രദക്ഷിണം ജൂബിലി പന്തലിലേക്ക് നടക്കും.


പ്രധാന തിരുനാള്‍ ദിനമായ 8-ാം തീയതി രാവിലെ 6.30 ന് വിശുദ്ധ കുര്‍ബാന, 8 ന് പാലാ സെന്റ് മേരീസ് സ്‌കൂകൂളിലെ കുട്ടികള്‍ നടത്തുന്ന മരിയന്‍ റാലി, 9.30 ന് പ്രസുദേന്തി വാഴ്ച്ച എന്നിവ നടക്കും. 10 മണിക്ക് പാലാ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. 11.45 ന് ജൂബിലി സാംസ്‌കാരികഘോഷയാത്ര, 12.45 ന് സി.വൈ.എം.എല്‍ സംഘടിപ്പിക്കുന്ന ടൂ വീലര്‍ ഫാന്‍സിഡ്രസ് മത്സരം, 1.30 ന് ജൂബിലി കമ്മറ്റി സംഘടിപ്പിക്കുന്ന ബൈബിള്‍ ടാബ്ലോ മത്സരം എന്നിവ നടക്കും. 3.00 ന് ചെണ്ട, ബാന്റുമേളം അരങ്ങേറും. വൈകുന്നേരം 4 ന്  ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം നടക്കും. വൈകിട്ട് 8.45 ന് വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദവും സമ്മാനദാനവും നടക്കും. 


9-ാം തീയതി 11.15 ന് മാതാവിന്റെ തിരുസ്വരൂപം കുരിശുപള്ളിയില്‍ പുനഃപ്രതിഷ്ഠിക്കുന്നതോടെ തിരുനാളിനു സമാപനമാകും. കത്തീഡ്രല്‍ പള്ളി വികാരി ഫാ.ജോസ് കാക്കല്ലില്‍, ളാലം പഴയപള്ളി വികാരി ഫാ.ജോസഫ് തടത്തില്‍, ളാലം പുത്തന്‍പള്ളി വികാരി ഫാ.ജോര്‍ജ് മൂലേച്ചാലില്‍, കൈക്കാരന്മാരായ ടോമി തോട്ടുങ്കല്‍, ജോഷി വട്ടക്കുന്നേല്‍, തോമസ് മേനാംപറമ്പില്‍, രാജേഷ് പാറയില്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പരിപാടികള്‍ വിശദീകരിച്ചു. 

Reactions

MORE STORIES

INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
ബസ് സ്റ്റാൻഡിൽ അശാസ്ത്രീയമായ രീതിയിൽ ശൗചാലയ നിര്‍മ്മാണം; പുന:പരിശോധിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക്: വനിതാ കോൺഗ്രസ് എം
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മെയ് 1 മുതൽ എടിഎം ഉപയോ​ഗിക്കുന്നവർ ജാ​ഗ്രതൈ! പിൻവലിക്കൽ നിരക്കുകൾ വർദ്ധിക്കും
'കാർഷിക സംരംഭക സാധ്യതകളും സഹകരണ മേഖലയും' ജില്ലാ തല സെമിനാർ കോട്ടയത്ത്
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന്
വെള്ളികുളം സെൻ്റ് ആൻ്റണീസ് പള്ളിയിൽ മെയ് 1 ന് വയോജന ദിനാചരണം
"പാലാ നഗരസഭാ ഭരണം സമസ്ത മേഖലകളിലും കെടുകാര്യസ്ഥതയുടെ പര്യായം", കടുത്ത ആരോപണങ്ങളുമായി പ്രതിപക്ഷം രംഗത്ത്