Hot Posts

6/recent/ticker-posts

യു.ഡി.എഫിന്റെ സ്റ്റേഡിയം മാർച്ച് രാഷ്ട്രീയ നാടകം: നഗരസഭാധ്യക്ഷ


പാലാ: നവകേരള സദസ്സിന് സ്‌റ്റേഡിയം വിട്ടുനൽകിയതിനെതിരെ യുഡിഎഫ് നടത്തിയ പ്രതിഷേധ മാർച്ച് വെറും പ്രഹസനം മാത്രമാണന്ന് ചെയർപേഴ്സൺ ജോസിൻ ബിനോ. പൊതുജനങ്ങൾക്ക് കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാകരുതെന്ന് കരുതിയും സ്റ്റേഡിയത്തിന് തകരാറുകൾ  സംഭവിക്കില്ലയെന്ന് ഉറപ്പ് വരുത്തിയും ആണ് സ്റ്റേഡിയം നവകേരള ബഹുജന സദസ്സിന് അനുവദിച്ചിരിക്കന്നത്. 

കൊട്ടാരമറ്റം ബസ്സ് സ്റ്റാൻഡ് ആലോചിച്ചിരുന്നെങ്കിലും പൊതുജനങ്ങൾക്കും യാത്രക്കാർക്കും ഉണ്ടാകാവുന്ന ബുദ്ധിമുട്ട് പരിഗണിച്ചാണ് സ്റ്റേഡിയം   വിട്ടുനൽകാൻ തീരുമാനിച്ചത്. സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിന് ഉള്ളിലുള്ള മൈതാനത്താണ് പന്തൽ ക്രമീകരിക്കുന്നത്. കുഴിയെടുക്കാതെ തൂണ് നാട്ടിയാണ് പന്തൽ നിർമ്മിക്കുന്നത്. സ്റ്റേഡിയത്തിൻ്റെ ബാസ്കറ്റ് ബോൾ കോർട്ടിൻ്റെ സമീപത്തുള്ള ഫെൻസിംഗ് താൽക്കാലികമായി അഴിച്ച് മാറ്റി അതിലൂടെ ചുമന്നാണ് സ്റ്റേഡിയത്തിൽ പന്തൽ സാധനങ്ങൾ എത്തിക്കുന്നത്. ആ ഭാഗത്തെ ട്രാക്കിൽ പരവതാനി വിരിച്ച് ട്രാക്ക് സുരക്ഷിതമാക്കും. 





ബഹുജന സദസ്സ് നടക്കുന്ന ദിവസം പൊതുജനങ്ങളെ ട്രാക്കിൽ നിർത്തുന്നത് ഒഴിവാക്കാനുള്ള വോളൻ്റിയേഴ്സിനെ ക്രമീകരിക്കും. ഇത്  സംബന്ധിച്ച് സ്പോർട്ട്സുമായി ബന്ധപ്പെട്ടവരെ വിളിച്ച് ചർച്ച നടത്തി ബോധ്യപ്പെടുത്തിയിട്ടുള്ളതാണ്. കൗൺസിലർമാരുടെ യോഗവും ചേർന്നിട്ടുള്ളതാണ്. 


ഇതെല്ലാം അറിയാവുന്ന UDF കൗൺസിലർമാർ ഉൾപ്പെടെ സമരത്തിൽ പങ്ക് ചേർന്നത് രാഷ്ട്രീയ നാടകമാണ്. നവകേരള ബഹുജന സദസ്സ് നടത്തുന്നതോടന ബന്ധിച്ച് സ്റ്റേഡിയത്തിന് യാതൊരു കേടുപാടുകൾ സംഭവിക്കുകയില്ലയെന്ന് ഉറപ്പ് വരുത്തുന്നതിനായി നഗരസഭയും പൊതുമരാമത്ത് വകുപ്പും എല്ലാ മുൻകരുതലുകളും എടുക്കമെന്നും യാതൊരു ആശങ്കയുടെ ആവശ്യമില്ലന്നും ചെയർപേഴ്സൺ അറിയിച്ചു.

Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
തലനാട് പഞ്ചായത്തിൽ വിവിധ പദ്ധതികൾക്ക് ജോസ് കെ മാണി എം.പി ഫണ്ട് അനുവദിച്ചു
മണ്ണിൽ പൊന്നുവിളയിക്കുന്ന കർഷകന് ലിറ്റിൽ ഫ്ളവറിന്റെ ആദരവ്
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാമപുരം മാർ അഗസ്തിനോസ് കോളജിൽ മെഗാ ക്വിസ് മത്സരം നടന്നു
'ഹാപ്പി അവേഴ്സ്', സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അവധി ദിവസങ്ങളിലും പ്രവർത്തിക്കണം: തെരഞ്ഞെടുപ്പ് കമ്മീഷൻ
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം