Hot Posts

6/recent/ticker-posts

"ഹിസ്റ്ററി ലിബറേറ്റഡ്: ശ്രീചിത്രഗാഥ": തിരുവിതാംകൂർ രാജവംശത്തിന്‍റെ ചരിത്രം വിശ്വ സംസ്‌കൃതിക്ക് മാതൃക: ഡോ.മുഹമ്മദ് സയിദ് അൽ കിണ്ടി



അജ്‌മാൻ: തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മി ഭായി രചിച്ച "ഹിസ്റ്ററി ലിബറേറ്റഡ്: ശ്രീചിത്രഗാഥ" എന്ന വിഖ്യാത പുസ്തകത്തിന് പാലാ അൽഫോൻസാ കോളജ് ഇംഗ്ലീഷ് വിഭാഗം മുൻ മേധാവി ഡോ.മിനി ജോൺ തയ്യാറാക്കിയ മലയാള പരിഭാഷ 'ചരിത്രം വെളിച്ചത്തിലേക്ക്: ശ്രീചിത്രഗാഥ' ഗൾഫ് എഡീഷൻ തുംബൈ മെഡിസിറ്റി ക്യാമ്പസിൽ യു.എ.ഇ മുൻ പരിസ്ഥിതി മന്ത്രി ഡോ.മുഹമ്മദ് സയിദ് അൽ കിണ്ടി പ്രകാശനം ചെയ്‌തു.

യു.എ.ഇ - ലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനും വ്യവസായിയുമായ എൻ.മുരളീധര പണിക്കർക്ക് നൽകിയാണ് പുസ്‌തകം പ്രകാശനം ചെയ്‌തത്. അറേബ്യൻ ജനതയുമായി നൂറ്റാണ്ടുകൾ സ്നേഹ സൗഹൃദം പങ്കിട്ടതിന്റെ പാരമ്പര്യമുള്ള തിരുവിതാംകൂർ രാജവംശത്തിന്‍റെ ചരിത്രം വിശ്വസംസ്‌കൃതിയ്ക്ക് മാതൃകയാണെന്നും ലോകരാഷ്ട്രങ്ങളിലെ ഭരണാധികാരികൾക്ക് പ്രചോദനം നൽകുന്നതാണെന്നും ഡോ.മുഹമ്മദ് സയിദ് അൽ കിണ്ടി പറഞ്ഞു. 

പടയോട്ടങ്ങളിലൂടെ രാഷ്ട്രങ്ങൾ പടുത്തുയർത്തിയ ഭരണാധികാരികളെ ലോകം പിഴുതെറിഞ്ഞപ്പോൾ, പ്രജാക്ഷേമവത്സരായി ഈശ്വര സന്നിധിയിൽ സ്വജീവിതം സമർപ്പിച്ചു ഭരണം നടത്തിയ തിരുവിതാംകൂർ രാജവംശത്തിന് ആഗോള സമൂഹം നൽകുന്ന സ്‌നേഹാദരവുകൾ ശ്രദ്ധേയമാണ്. തിരുവിതാംകൂർ രാജവംശത്തിന്‍റെ ചടങ്ങുകളിൽ പങ്കെടുത്ത് അവർ നൽകിയ സ്‌നേഹാദരവുകൾ സ്വീകരിച്ച സന്ദർഭങ്ങൾ ജീവിതത്തിലെ മറക്കാനാവാത്ത ഓർമ്മകളാണെന്നും അദ്ദേഹം പറഞ്ഞു.


ഡോ. മിനി ജോൺ പരിഭാഷപ്പെടുത്തിയ 'ചരിത്രം വെളിച്ചത്തിലേക്ക്: ശ്രീചിത്രഗാഥ' യുടെ ഉള്ളടക്കം തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മി ഭായി വിശദീകരിച്ചു. തിരുവിതാംകൂറിന്‍റെ അവസാനത്തെ ഭരണാധികാരി ശ്രീചിത്തിര തിരുനാൾ മഹാരാജാവിനു നേരെയുണ്ടായ വധ ശ്രമങ്ങൾ, ക്ഷേത്ര പ്രവേശന വിളംബരം, ജനഹിതം അറിയാൻ രൂപീകരിച്ച പ്രജാസഭ, അധികാരത്തിന്‍റെ ഇടനാഴികകളിലെ സംഘർഷങ്ങൾ, 'ഭാരതത്തിന്‍റെ അശോകൻ' എന്ന്  ഗാന്ധിജി വിശേഷിപ്പിച്ച ശ്രീചിത്തിര തിരുനാൾ മഹാരാജാവിന്‍റെ ജീവിതാന്ത്യം വരെയുള്ള ചരിത്രം സവിസ്തരം പ്രതിപാദിക്കുന്ന പുസ്തകത്തിന് പ്രവാസി മലയാളി സമൂഹം നൽകുന്ന സ്വീകാര്യത പ്രചോദനം നൽകുന്നുവെന്ന് അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മി ഭായി പറഞ്ഞു.


തിരുവിതാംകൂർ ഹെറിറ്റേജ് ഗാർഡൻസ് ചെയർമാൻ ഡയസ് ഇടിക്കുളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡോ.ഔഗേൻ മാർ കുറിയാക്കോസ് മെത്രാപ്പോലീത്താ, എൻ.മുരളീധര പണിക്കർ, ഷീലാ പോൾ, WMC മിഡിൽ ഈസ്റ്റ് റീജിയൺ പ്രസിഡണ്ട് ഷൈൻ ചന്ദ്രസേനൻ, സുരേഷ് ബാബു, അനിൽ വാര്യർ എന്നിവർ പ്രസംഗിച്ചു.

യു.എ.ഇ - ലെ വിദ്യാഭ്യാസ മേഖലയിൽ ദീർഘകാലമായി സേവനം അനുഷ്ഠിക്കുന്ന ഡോ.അബ്ദുൾ മജീദിന് പുരസ്‌കാരം നൽകി ചടങ്ങിൽ ആദരിച്ചു. യു.എ.ഇ - ലെ വിവിധ പ്രവാസി സംഘടനകളുടെ (സേവനം -യു.എ.ഇ, എൻ.എസ്. എസ് അജ്‌മാൻ, ക്ഷത്രീയ ക്ഷേമ സഭ, ചെട്ടികുളങ്ങര അമ്മ പ്രവാസി സേവാസമിതി, അനന്തപുരി പ്രവാസി കൂട്ടായ്‌മ, മാർ ക്രിസോസ്‌റ്റം ഫൌണ്ടേഷൻ) പ്രതിനിധികൾക്ക് അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മി ഭായി കൈയൊപ്പിട്ട പുസ്തകങ്ങൾ നൽകി.

Reactions

Post a Comment

0 Comments

MORE STORIES

മോസ്റ്റ് റവ.ഡോ. കെ.ജെ. സാമുവേലിന്റെ ഒന്നാം വർഷ അനുസ്മരണ ആരാധന മേലുകാവ് സിഎസ്ഐ ക്രൈസ്റ്റ് കത്തീഡ്രലിൽ നടന്നു
കെ.സി.ബി.സി മദ്യ വിരുദ്ധ സമിതി അതിരൂപത ഡയറക്ടറായിരുന്ന ഫാ.ജോർജ് നേരെവീട്ടിൽ അനുസ്മരണം
ഭരണങ്ങാനം വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് കൊടിയേറി
തീക്കോയി പഞ്ചായത്തിൽ വേസ്റ്റ് തള്ളിയവരെ നാട്ടുകാർ പിടികൂടി
പിണറായി വിജയൻ ഏകാധിപതിയായ ഹിറ്റ്ലർക്ക് തുല്യം: സജി മഞ്ഞക്കടമ്പിൽ
 മദ്യം നല്‍കി കൂട്ടബലാത്സംഗം; യുവതിയുടെ ഭര്‍ത്താവും സുഹൃത്തുക്കളും കസ്റ്റഡിയില്‍
പി.എസ്.ഡബ്ല്യു.എസ് വജ്രജൂബിലി സമ്മേളനം വെളളിയാഴ്ച പാലായിൽ നടക്കും
മാനന്തവാടിയിൽ 144 പ്രഖ്യാപിച്ചു; മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം: കലക്‌ടറേയും എസ്പിയേയും തടഞ്ഞു
മത്തച്ചൻ ഉറുമ്പുകാട്ട് നീലൂർ ബാങ്ക് പ്രസിഡണ്ട്
സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി പാലിയേറ്റീവ് കെയർ വാർഷികാഘോഷം വെളളിയാഴ്ച നടക്കും