Hot Posts

6/recent/ticker-posts

അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണം നടത്തി ദയ പാലിയേറ്റീവ് കെയർ സൊസൈറ്റി



പാലാ: കുറുമണ്ണിൽ പ്രവർത്തിക്കുന്ന ദയ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഡിസംബർ 3 ലോക ഭിന്നശേഷി ദിനാചരണം നടത്തി. ദയയുടെ ഓഫീസ് സമുച്ചയത്തിൽ നടന്ന ദിനാചരണം കടനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി ഉദ്ഘാടനം ചെയ്തു. ദയ സൊസൈറ്റി ചെയർമാൻ പി.എം ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.

ഡോക്ടർ വി.വി സോമൻ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്തംഗം ബിന്ദു ജേക്കബ്, ഡോക്ടർ തങ്കമ്മ സോമൻ, ദയ ജനറൽ കൗൺസിലംഗങ്ങളായ ലിൻസ് ജോസഫ്, ജോസഫ് പീറ്റർ എന്നിവർ ആശംസകളർപ്പിച്ചു. കഴിഞ്ഞ 40 വർഷങ്ങളായി ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി സന്നദ്ധ പ്രവർത്തനങ്ങൾ നടത്തിവരുന്ന ലീലാമ്മ തോമസ്, മേരി ജോസഫ് എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു. 





ദയ ജോയിന്റ് സെക്രട്ടറി സിന്ധു പി നാരായണൻ സ്വാഗതവും എക്സിക്യൂട്ടീവംഗം തോമസ്  ടി എഫ്രേം നന്ദിയും പറഞ്ഞു. ഡിസംബർ 3 ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ദയ പാലിയേറ്റീവ് കെയർ സൊസൈറ്റി വീൽചെയറുകളും മെഡിക്കൽ അനുബന്ധ ഉപകരണങ്ങളും ഭക്ഷണ കിറ്റുകളും സൗജന്യമായി വിതരണം ചെയ്തു.



Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
വിവേചനങ്ങൾക്കതീതമായി മനുഷ്യനെ സമീപിക്കാൻ സാധിക്കുന്നതാണ് ഏറ്റവും വലിയ സന്തോഷം: ഷാഹുൽ ഹമീദ് ഐ.പി.എസ്