Hot Posts

6/recent/ticker-posts

പാലാ രൂപതയിൽ കാവുകണ്ടം പിതൃവേദി യൂണിറ്റിന് ഒന്നാം സ്ഥാനം



കാവുകണ്ടം: പിതൃവേദി പാലാ രൂപതയിലെ 2023 പ്രവർത്തനവർഷത്തെ ബി വിഭാഗത്തിൽ ഏറ്റവും നല്ല പിതൃവേദി  യൂണിറ്റിനുള്ള ഒന്നാം സ്ഥാനം കാവുംകണ്ടം യൂണിറ്റ് കരസ്ഥമാക്കി. അരുവിത്തറ സെന്റ് ജോർജ് ഫൊറോന പാരിഷ് ഹാളിൽ വെച്ച് നടന്ന വാർഷിക സമ്മേളനത്തിൽ കാവുംകണ്ടം യൂണിറ്റംഗങ്ങൾ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ടിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി.


കഴിഞ്ഞ പ്രവർത്തന വർഷത്തിൽ സാമൂഹിക - സാംസ്കാരിക - കൂടുംബ തലങ്ങളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് പിതൃവേദി സംഘടന നടത്തിയത്. കുടുംബപ്രേഷിതത്വത്തെ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങളാണ് സംഘടന മുൻതൂക്കം നൽകിയത്. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, രക്തദാനം, മുതിർന്ന കുടുംബാംഗങ്ങളെ ആദരിക്കൽ, കൂടുതൽ മക്കളുള്ള മാതാപിതാക്കളെ ആദരിക്കൽ, ദമ്പതി സെമിനാർ, വയോജന ദിനാചരണം, ബൈബിൾ ഞായറാചരണം, കർഷകരെ ആദരിക്കൽ, കാർഷിക സെമിനാർ, കാരുണ്യ സ്ഥാപനങ്ങൾക്ക് ഭക്ഷണപ്പൊതി - പാഥേയം വിതരണം, അഗതി മന്ദിരങ്ങൾക്ക് നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്യുന്ന - സ്നേഹ സ്പർശം പരിപാടി, അനാഥാലയ സന്ദർശനം, തിരുനാൾ ആഘോഷങ്ങൾ, തീർത്ഥാടനങ്ങൾ, ദിനാചരണങ്ങൾ, സെമിനാറുകൾ, ഭവന നിർമ്മാണം എന്നീ വിവിധ കർമ്മപരിപാടികൾ നടപ്പിലാക്കിക്കൊണ്ട് പാലാ രൂപതയിൽ ഏറ്റവും മികച്ച യൂണിറ്റായി കാവുംകണ്ടം യൂണിറ്റ് തെരഞ്ഞെടുക്കപ്പെട്ടു. 



മികച്ച യൂണിറ്റിനുള്ള അവാർഡ് കരസ്ഥമാക്കിയ യൂണിറ്റ് അംഗങ്ങളെ വികാരി ഫാ.സ്കറിയ വേകത്താനം അഭിനന്ദിച്ചു. പ്രസിഡൻ്റ് ഡേവീസ് കെ.മാത്യു കല്ലറക്കൽ, ബിജു ഞള്ളായിൽ, ജോജോ പടിഞ്ഞാറയിൽ, തോമാച്ചൻ കുമ്പളാങ്കൽ, രാജു അറക്കകണ്ടത്തിൽ, സിജു കോഴിക്കോട്ട്, ബേബി തോട്ടാക്കുന്നേൽ, രഞ്ജി തോട്ടാക്കുന്നേൽ, ലൈജു താന്നിക്കൽ, തുടങ്ങിയവർ പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി.

Reactions

MORE STORIES

ആരോഗ്യ കേരളത്തിന് മാതൃകയായി രാമപുരം മാർ ആഗസ്തിനോസ് കോളേജ് അധ്യാപകൻ
പ്രതിഷേധ ദിനം ആചരിച്ച്‌ വെള്ളികുളം സ്കൂളിലെ അധ്യാപകർ
കർഷകർ ഉൽപാദകർക്കൊപ്പം മൂല്യ വർദ്ധിത ഉൽപ്പന്ന നിർമ്മാതാക്കളും വിപണിയുടമകളുമാകണം: ബി.കെ.വരപ്രസാദ്
അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ കെ എസ് യുവിന് വൻ വിജയം
'ഹാപ്പി അവേഴ്സ്', സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ്
പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
കരൂർ പഞ്ചായത്തിൽ വനിത തൊഴിൽ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു
കളരിയാംമാക്കൽ പാലം: സാമൂഹിക പ്രത്യാഘാത പഠനസംഘം ഭൂഉടമകളുടെ ഹിയറിംഗ് നടത്തി; ഉചിതമായ നഷ്ടപരിഹാരം ഉറപ്പാക്കും: ജോസ്.കെ.മാണി എം.പി.
കെ.സി.ബി.സി മദ്യ വിരുദ്ധ സമിതി അതിരൂപത ഡയറക്ടറായിരുന്ന ഫാ.ജോർജ് നേരെവീട്ടിൽ അനുസ്മരണം
തലനാട് പഞ്ചായത്തിൽ വിവിധ പദ്ധതികൾക്ക് ജോസ് കെ മാണി എം.പി ഫണ്ട് അനുവദിച്ചു