Hot Posts

6/recent/ticker-posts

ഹൈസ്കൂൾ വിഭാഗം ഇനി ഉണ്ടാവില്ല; അധ്യാപകർക്ക് ബിരുദാനന്തര ബിരുദം നിർബന്ധം; കരടുചട്ടം തയ്യാറാക്കി സർക്കാർ



സ്കൂൾ അധ്യാപക തസ്തികയും വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥഘടനയും അടിമുടി പരിഷ്കരിക്കാൻ സർക്കാർ പ്രത്യേക കരടുചട്ടം തയ്യാറാക്കി. ഖാദർകമ്മിറ്റി റിപ്പോർട്ട് അടിസ്ഥാനമാക്കിയുള്ള പരിഷ്കാരത്തിൽ ഹൈസ്കൂൾ വിഭാഗം ഇനി ഉണ്ടാവില്ല. ഹൈസ്ക്കൂൾ - ഹയർസെക്കഡറി വിഭാഗങ്ങളെ ലയിപ്പിച്ച് സെക്കൻഡറി എന്നാക്കും. 8-ാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെ ഇനി സെക്കൻഡറിക്ക് കീഴിലാവും.


ഏഴുവരെയുള്ള പ്രൈമറിസ്കൂളുകളുടെ അക്കാദമിക മേൽനോട്ടത്തിന് പഞ്ചായത്ത് എഡ്യുക്കേഷൻ ഓഫീസർമാരെയും നിയമിക്കും. ഹൈസ്കൂളിനുമാത്രമായി ഇനി അധ്യാപകരെ നിയമിക്കില്ല. ഹയർ സെക്കൻഡറിയിൽ ജൂനിയർ, സീനിയർ തസ്തികളും ഉണ്ടാവില്ല. 'സെക്കൻഡറി’യിൽ നിയമിക്കുന്നവർ എട്ടുമുതൽ 12 വരെയുള്ള ക്ലാസുകളിൽ പഠിപ്പിക്കണം. മാത്രമല്ല നിയമനത്തിന് ബിരുദാനന്തരബിരുദവും പ്രൊഫഷണൽ യോഗ്യതയും നിർബന്ധമാക്കി.



സെക്കൻഡറിക്കു താഴെയുള്ള സ്കൂളുകളിൽ അധ്യാപകരാവാൻ ബിരുദവും പ്രൊഫഷണൽ യോഗ്യതയും വേണം. അഞ്ചുമുതൽ ഏഴുവരെയുള്ള ക്ലാസുകളിലെ അധ്യാപകനിയമനവും വിഷയാധിഷ്ഠതമാക്കി. പ്രീ-പ്രൈമറി ടീച്ചർ, പ്രൈമറി ടീച്ചർ, സെക്കൻഡറി ടീച്ചർ, വർക്ക് എജുക്കേഷൻ ടീച്ചർ, സ്പെഷ്യലിസ്റ്റ് ടീച്ചർ എന്നീ അഞ്ചുവിഭാഗം അധ്യാപകരേ ഉണ്ടാവൂ. ഇപ്പോഴുള്ള അധ്യാപകരെ ബാധിക്കാതിരിക്കാൻ നിയമ പരിഷേകരണങ്ങൾ 2030 ജൂൺ ഒന്നു മുതലെ പൂർണമായും നടപ്പാക്കൂ.

Reactions

MORE STORIES

മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
എസ്എസ്എൽസി പരീക്ഷാഫലം നാളെ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു