Hot Posts

6/recent/ticker-posts

മധ്യപ്രദേശിലെ ക്രൈസ്തവ ദേവാലയങ്ങളിൽ കുരിശുകളിൽ കാവിക്കൊടി കെട്ടിയ സംഭവം: പ്രധാനമന്ത്രി ഇടപെടണം ജോസ് കെ മാണി



കോട്ടയം: മധ്യപ്രദേശിലെ ജാംബുവ ജില്ലയിലെ ക്രൈസ്തവ ദേവാലയങ്ങളിൽ അതിക്രമിച്ചു കയറുകയും കുരിശുകളിൽ ബലമായി കാവിക്കൊടി കെട്ടുകയും ചെയ്ത സംഭവം ഭയപ്പെടുത്തുന്നതും അത്യന്തം പ്രതിഷേധാർഹവുമാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. 


പള്ളികളുടെ മുകളിൽ കയറി നിന്നാണ് സംഘടിച്ചെത്തിയ വർഗീയവാദികൾ കാവിക്കൊടി കുരിശുകളിൽ കെട്ടിയത്. തടയാൻ ശ്രമിച്ചിട്ടും ബലമായിട്ട് കൊടികെട്ടുകയും അഴിച്ചുമാറ്റിയാൽ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പരാതിപ്പെട്ടിട്ടും ഇതേവരെയായിട്ടും പോലീസ് കേസെടുക്കാൻ തയ്യാറാകാത്തത് ന്യൂനപക്ഷ സമൂഹങ്ങളോടുള്ള മധ്യപ്രദേശ് സർക്കാരിൻ്റെ സമീപനമെന്തായിരിക്കും എന്നതിന്റെ തെളിവാണെന്ന് ജോസ് കെ മാണി പറഞ്ഞു.



സംഭവത്തിൽ പ്രധാനമന്ത്രി ഇടപെടണമെന്നും പള്ളികളിൽ ബലമായി അതിക്രമിച്ചു കയറി കുരിശുകളിൽ കാവിക്കൊടി കെട്ടിയവരെ മാതൃകാപരമായി ശിക്ഷിക്കുന്നതിനാവശ്യമായ നിയമ നടപടികൾ സ്വീകരിക്കുവാൻ മധ്യപ്രദേശ് സർക്കാരിന് നിർദ്ദേശം കൊടുക്കുകയും ചെയ്യണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു.

Reactions

MORE STORIES

മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
ഈരാറ്റുപേട്ട ഗവ. മുസ്‌ലിം എൽ പി സ്കൂൾ ഇനി സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയം
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
പാലാ രൂപത മിഷനറി സംഗമം മെയ് 10, പ്രവിത്താനം മാർ ആഗസ്‌തിനോസ് ഫൊറോന പളളിയിൽ