Hot Posts

6/recent/ticker-posts

കിടങ്ങൂരിന് സമീപം ഉണങ്ങാനിട്ടിരുന്ന വെടിമരുന്ന് പൊട്ടിത്തെറിച്ചു: ഒരാൾക്ക് ​ഗുരുതരമായി പൊള്ളലേറ്റു



കിടങ്ങൂരിന് സമീപം ചെമ്പിളാവില്‍ വീടിനോട് ചേര്‍ന്നുള്ള അനധികൃത പടക്ക നിര്‍മാണ കേന്ദ്രത്തില്‍ സ്‌ഫോടനം. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതര പൊള്ളലേറ്റു. ജോലിക്കാരനായ ഐക്കരയില്‍ ജോജിയ്ക്കാണ് പൊള്ളലേറ്റത്. ജോജിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചെമ്പിളാവ് സഹകരണബാങ്കിന് സമീപം കാരക്കാട്ട് മാത്യു ദേവസ്യയുടെ വീട്ടില്‍ രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്. മാത്യു ദേവസ്യായുടെ സഹോദരന്‍ ജോസഫിന്റെ പേരിലാണ് വെടിമരുന്ന് ഉപയോഗത്തിന് ലൈസന്‍സുള്ളത്. ടെറസിന് മുകളില്‍ ഉണങ്ങാനിട്ട വെടിമരുന്ന്, ഉപ്പ്, തിരി മുതലയാവയാണ് വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. 

സ്‌ഫോടന ശബ്ദം 2 കിലോമീറ്റര്‍ അകലെ വരെ കേട്ടതായി നാട്ടുകാര്‍ പറഞ്ഞു. കിടങ്ങൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. എക്‌സ്‌പ്ലോസീവ് വിദഗദ്ധരും ശാസ്ത്രീയ പരിശോധന വിഭാഗവും കൂടുതല്‍ പരിശോധനകള്‍ നടത്തും.


Reactions

Post a Comment

0 Comments

MORE STORIES

മോസ്റ്റ് റവ.ഡോ. കെ.ജെ. സാമുവേലിന്റെ ഒന്നാം വർഷ അനുസ്മരണ ആരാധന മേലുകാവ് സിഎസ്ഐ ക്രൈസ്റ്റ് കത്തീഡ്രലിൽ നടന്നു
കെ.സി.ബി.സി മദ്യ വിരുദ്ധ സമിതി അതിരൂപത ഡയറക്ടറായിരുന്ന ഫാ.ജോർജ് നേരെവീട്ടിൽ അനുസ്മരണം
ഭരണങ്ങാനം വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് കൊടിയേറി
സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി പാലിയേറ്റീവ് കെയർ വാർഷികാഘോഷം വെളളിയാഴ്ച നടക്കും
മാനന്തവാടിയിൽ 144 പ്രഖ്യാപിച്ചു; മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം: കലക്‌ടറേയും എസ്പിയേയും തടഞ്ഞു
പാലാ നഗരസഭാ ബജറ്റ്: നടുത്തളത്തിൽ പായ വിരിച്ച് ഇരുന്ന് പ്രതിപക്ഷ കൗൺസിലർമാർ
മത്തച്ചൻ ഉറുമ്പുകാട്ട് നീലൂർ ബാങ്ക് പ്രസിഡണ്ട്
തീക്കോയി പഞ്ചായത്തിൽ വേസ്റ്റ് തള്ളിയവരെ നാട്ടുകാർ പിടികൂടി
വാഗമൺ ചില്ലുപാലത്തിൽ രാത്രി അതിക്രമിച്ച് കയറി മൂന്ന് അംഗ സംഘം: ക്യാമറ നോക്കി കൈക്കൂപ്പി യുവാവ്
റെയ്ഡിനു പിന്നാലെ യൂട്യൂബർമാർക്കെതിരെ നടപടിയുമായി ആദായനികുതി വകുപ്പ്