Hot Posts

6/recent/ticker-posts

ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന പ്രാർത്ഥന (5) മരണത്തിന് കീഴടങ്ങി



പാലാ: ബൈക്ക് അപകടത്തിൽ ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന ഇടുക്കി ചേമ്പുംകണ്ടം വിജയ വിലാസത്തിൽ പ്രാർത്ഥന (5) മരണത്തിന് കീഴടങ്ങി. പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സയിലിരിക്കെ ഇന്ന് (ജനുവരി 18) രാവിലെയാണ് മരണം സംഭവിച്ചത്. 

തിങ്കളാഴ്ച ഉച്ചയ്ക്ക് കട്ടപ്പന - വണ്ടൻമേട് റൂട്ടിൽ മാലി ഭാഗത്തു വച്ചാണ് അപകടമുണ്ടായത്. പ്രാർഥനയും വല്യമ്മ കോതമണിയും കൂടി കടയിൽ നിന്നു സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ ഇരുവരെയും ബൈക്ക് ഇടിച്ചു തെറിപ്പിക്കുക ആയിരുന്നു. പുറ്റടി, കട്ടപ്പന എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം പ്രാർഥനയെ വിദഗ്ദ ചികിത്സക്കായി പാലാ മാർ സ്ലീവാ മെഡിസിറ്റിയിലേക്ക് മാറ്റുക ആയിരുന്നു. 

കട്ടപ്പനയിൽ നിന്നും ഒന്നരമണിക്കൂർ കൊണ്ടാണ് ആംബുലൻസ് പാലായിലെത്തിയത്. അപകടത്തിൽ പ്രാർത്ഥനയുടെ തലച്ചോറിന് ഗുരുതര പരിക്കേറ്റിരുന്നു. ഇന്നലെ വൈകിട്ടോടെ സ്ഥിതി ഗുരുതരമാവുകയും പുലർച്ചെ മരണം സംഭവിക്കുകയും ചെയ്തു.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
ബസ് സ്റ്റാൻഡിൽ അശാസ്ത്രീയമായ രീതിയിൽ ശൗചാലയ നിര്‍മ്മാണം; പുന:പരിശോധിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക്: വനിതാ കോൺഗ്രസ് എം
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മെയ് 1 മുതൽ എടിഎം ഉപയോ​ഗിക്കുന്നവർ ജാ​ഗ്രതൈ! പിൻവലിക്കൽ നിരക്കുകൾ വർദ്ധിക്കും
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
'കാർഷിക സംരംഭക സാധ്യതകളും സഹകരണ മേഖലയും' ജില്ലാ തല സെമിനാർ കോട്ടയത്ത്
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ