Hot Posts

6/recent/ticker-posts

സ്ത്രീ ശാക്തീകരണ നൃത്താവിഷ്കരണവുമായി 'ത്രിൽസ് 2024'



ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി നടത്തുന്ന 'ത്രിൽസ് 2024' പ്രോഗ്രാമിൻ്റെ രണ്ടാം ദിവസമായ വെള്ളിയാഴ്ച വനിതാ സാംസ്കാരിക കൂട്ടായ്മ, സ്ത്രീ ശാക്തീകരണ നൃത്താവിഷ്കരണം തുടങ്ങി വിവിധ പരിപാടികളോടുകൂടി ആഘോഷിച്ചു.


വിവിധ പഞ്ചായത്തുകൾ, ICDS, മീനച്ചിൽ ഫാർമേഴ്സ് കേരള തുടങ്ങി വിവിധ വനിതാ സംരംഭകരുടെ ഉൽപ്പന്ന വിൽപ്പന കേന്ദ്രവും ത്രിൽസിനോടനുബന്ധിച്ച് നടത്തി. യോഗത്തിൽ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഡോ.സിന്ധുമോൾ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. 



കേരള സാഹിത്യ അക്കാദമി യുവ സാഹിത്യ പുരസ്കാര ജേതാവ് അനഘ ജെ.കോലോത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു. തുടർന്ന് സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് മിനി മാത്യു, കെ ജി ശശികല എന്നിവർ ക്ലാസ്സുകൾ നയിച്ചു. 


ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ പി എൻ രാമചന്ദ്രൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ ജീന സിറിയക്, കൊച്ചുറാണി സെബാസ്റ്യൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ രാജു ജോൺ ചിറ്റേത്ത്, സിൻസി മാത്യു, കുറവിലങ്ങാട് ഗ്രാമ പഞ്ചായത്തംഗങ്ങളായ വിനു വി.ജോൺ, എം.എൻ രമേശൻ, ബേബി തൊണ്ടാംകുഴി, കമലാസനൻ ഇ.കെ എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു. തുടർന്ന് രാമപുരം, ഉഴവൂർ, മരങ്ങാട്ടുപിള്ളി, കാണക്കാരി പഞ്ചായത്തുകളിലെ കലാകാരികൾ നാടൻ കലാരൂപങ്ങളും നൃത്തങ്ങളും അരങ്ങേറി.

Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
പാലായിലെ ബസ് സമരം ഒത്തുതീർപ്പായി. അക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു