Hot Posts

6/recent/ticker-posts

സാനിറ്റേഷൻ കോംപ്ലക്സ് ഉദ്ഘാടനം ഇന്ന് ജോസ് കെ മാണി എം.പി നിർവഹിക്കും



ഭരണങ്ങാനം: ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് ഭരണങ്ങാനം സെൻ്റ്.മേരിസ് ഹയർ സെക്കൻഡറി സ്കൂളിൽ നിർമ്മിച്ച സാനിറ്റേഷൻ കോംപ്ലക്സ് (ശുചിത്വ സമുച്ചയം)ന്റെ ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 26) നടക്കും. 


സ്കൂൾ ശതോത്തര രജത ജൂബിലി സ്മാരകമായാണ് കോംപ്ലക്സ് നിർമ്മിച്ചിരിക്കുന്നത്. ഇന്ന് രാവിലെ 10. 30 ന് നടക്കുന്ന സമ്മേളനത്തിൽ സ്കൂൾ മാനേജർ ഫാദർ സക്കറിയസ് ആട്ടപ്പാട്ട് അധ്യക്ഷത വഹിക്കും. ജോസ് കെ മാണി എം.പി ഉദ്ഘാടനം ചെയ്യും. 


ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ മുഖ്യപ്രഭാഷണം നടത്തും. ത്രിതല പഞ്ചായത്ത് അംഗങ്ങൾ പി.ടി.എ ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിക്കും. ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷനിൽ 92 ലക്ഷം രൂപയുടെ ശുചിത്വ പദ്ധതികൾക്ക് തുടക്കം കുറിച്ചതായി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്പാക്കൽ പറഞ്ഞു. 


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു