Hot Posts

6/recent/ticker-posts

ശൈലി മാറിത്തുടങ്ങി! ജനകീയനായി ജോസ് കെ മാണി! ബി എം ടിവി ദി ട്രൂത്ത്


പാലായുടെ രാഷ്ട്രീയത്തിൽ കെ എം മാണി സാറിനെ വെല്ലാൻ അദ്ദേഹത്തിന്റെ മരണം വരെ ആരുമുണ്ടായിട്ടില്ല. ജനങ്ങളെ ചേർത്ത് പിടിക്കാനും സമയമോ സ്ഥലമോ നോക്കാതെ അവരോട് ഹൃദയം തുറന്ന് സംസാരിക്കാനും മാണി സാർ ശ്രദ്ധിച്ചിരുന്നു അതുകൊണ്ടുതന്നെ ജന ഹൃദയങ്ങളിൽ തങ്ങളുടെ സ്വന്തം മാണിസാർ എന്ന ചിന്തയും സ്ഥാനവും ഉറപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. എന്നാൽ മകൻ ജോസ് കെ മാണിക്ക് കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. 



നിയമസഭ തിരഞ്ഞെടുപ്പിൽ ജയിക്കാനായില്ലെങ്കിലും മണ്ഡലത്തിലെ വികസന കാര്യങ്ങളിൽ സർക്കാർ സംവിധാനങ്ങളുമായി ചേർന്ന് പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ ജോസ് കെ മാണിക്ക് കഴിഞ്ഞിരുന്നു. രാജ്യസഭ എം പി എന്ന നിലയിലും സർക്കാരിന്റെ സുപ്രധാന ഘടകകക്ഷി നേതാവെന്ന നിലയിലും പാലായ്ക്കും കോട്ടയം ജില്ലക്കും ജോസ് കെ മാണിയുടെ പ്രവർത്തനങ്ങൾ അതീവ ​ഗുണകരമായിട്ടുണ്ടെന്നത് യാഥാർത്ഥ്യമാണ്. 

എന്നാൽ ഇത്തരം പക്വതയാർന്ന പൊതു പ്രവർത്തനം മണ്ഡലത്തിലെ യാഥാസ്ഥിതികരായ സാധാരണക്കാരെ ബോധ്യപ്പെടുത്താൻ അദ്ദേഹത്തിനോ കേരള കോണ്​ഗ്രസ് എം പാർട്ടിക്കോ കഴിഞ്ഞില്ല എന്നതാണ് മറ്റൊരു സത്യം.


എന്നാൽ വിദ്യാഭ്യാസപരമായും നേതൃത്വ പാടവത്തിലും കൃത്യവും വ്യക്തവുമായ സംസാര ശൈലിയിലും പ്ര​ഗത്ഭനായ ജോസ് കെ മാണിക്ക് ജനങ്ങളു‌ടെ ഹൃദയത്തിൽ ചേക്കേറാനും സ്വന്തം മണ്ഡലത്തിലെ ജനങ്ങളുമായി ഒരു ഹൃദയബന്ധം സ്ഥാപിക്കാനും ഇപ്പോൾ കഴിഞ്ഞിരിക്കുകയാണ്. 

രാഷ്ട്രീയ പ്രവർത്തനത്തിൽ സ്വന്തം പിതാവിനെ മാതൃകയാക്കി അനുഭവങ്ങളിലൂടെ പക്വത നേടിയ അദ്ദേഹം കേരളത്തിലെ വിവിധ മേഖലകളിൽ ജനകീയ വിഷയങ്ങളിൽ ഇടപെടുകയും പരിഹാരം കാണുകയും ചെയ്യുന്നതിലൂടെ വളരെ വേ​ഗത്തിലാണ് ജനങ്ങളെ കയ്യിലെടുത്തത്.


ഇത്തരമൊരു ദൃശ്യമാണ് യാദൃശ്ചികമായി ശ്രദ്ധയിൽ പെട്ടത്. സംഭവം ഇങ്ങനെ; -

കഴിഞ്ഞ ദിവസം പാലാ ന​ഗരസഭക്ക് മുമ്പിൽ റോട്ടറി ക്ലബ്ബും പാലാ നഗരസഭയുമായി ചേർന്ന് സംഘടിപ്പിച്ച ഭിന്ന ശേഷി ഉപകരണ വിതരണം നടക്കുകയായിരുന്നു. വിളക്ക് കൊളുത്തലും പ്രസം​ഗവും പെട്ടന്ന് പൂർത്തിയാക്കിയ ശേഷം ബാക്കിയുള്ളവർ പ്രസം​ഗിക്കുന്നതിന് മുമ്പേ കോട്ടയത്ത് മറ്റൊരു പരിപാടിയിൽ പങ്കെടുക്കുന്നതിനായി ജോസ് കെ മാണി വേദി വിട്ടിറങ്ങി. 

പെട്ടെന്നാണ് സദസ്സിന് ഏറ്റവും പിന്നിൽ മുച്ചക്ര വാഹനത്തിലിരുന്ന ഭിന്നശേഷിക്കാരൻ കൂടിയായ ദയ പാലിയേറ്റീവിന്റെ ചെയർമാൻ ജയകൃഷ്ണന്റെ സാറെ എന്നുള്ള വിളി കേൾക്കുന്നത്. വാഹനത്തിൽ കയറാൻ തുടങ്ങുകയായിരുന്ന ജോസ് കെ മാണി പെട്ടെന്ന് തിരിഞ്ഞ് നടന്നു ജയകൃഷ്ണന്റെ അടുത്തെത്തി.. തിരക്കിട്ട് പോകാനിറങ്ങിയ അദ്ദേഹം 15 മിനിട്ടിലേറെ ജയകൃഷ്ണനും കൂ‌ടെയുണ്ടായിരുന്ന സെറിബ്രൽ പാഴ്സി ബാധിതനായ 11 വയസുള്ള അശ്വിൻ പ്രദീപിന്റെ മാതാപിതാക്കളുമായി സംസാരിച്ചു. 



അശ്വിന്റെ വീട്ടിൽ അശ്വിനെ പരിചരിക്കുന്നതിനാവശ്യമായ സൗകര്യങ്ങളും ഡയപ്പർ ഉൾപ്പെടെയുള്ളവ സംസ്ക്കരിക്കുന്നതിനുള്ള സംവിധാനവും ഒരുക്കുന്നതിനെക്കുറിച്ചാണ് സംസാരിച്ചതെന്നും ഇത് കരൂർ പഞ്ചായത്തുമായി സംസാരിച്ച് ഉടൻ പരിഹരിക്കാമെന്ന് ജോസ് കെ മാണി ഉറപ്പ് തന്നതായും പിന്നീട് ജയകൃഷ്ണൻ പറഞ്ഞു. ദയയുടെ കുടുംബാം​ഗങ്ങളായ ഇരുപത്തി അഞ്ചോളം പേർക്ക് ഉൾപ്പെടെ അർഹരായ എല്ലാവർക്കും ഉപകരണങ്ങൾ ലഭ്യമാക്കുന്നത് വേ​ഗത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.


കൃത്യ സമയത്തു വരികയും വടിവൊത്ത അക്ഷരങ്ങളിൽ സ്റ്റേജിൽ മാത്രം സംസാരിക്കുകയും ചെയ്തിരുന്ന ജോസ് കെ മാണിയുടെ ഈ പ്രവൃത്തി കണ്ടു നിന്നവരും വേദിയിലിരുന്നവരും കൗതുകത്തോടെയാണ് വീക്ഷിച്ചത്. ഇത്തരമൊരു ജനനേതാവിനെയാണ് മാണി സാറിന് ശേഷം പാലായിൽ ആളുകൾ ആ​ഗ്രഹിക്കുന്നതെന്ന് പലരുടെയും മുഖത്ത് വായിക്കാൻ കഴിഞ്ഞിരുന്നു.

ജനങ്ങളോടൊപ്പം നിൽക്കുന്നു എന്ന തോന്നൽ ജനങ്ങൾക്ക് ഇത്തരം നേരനുഭവങ്ങളിലൂടെ ബോദ്ധ്യപ്പെട്ടാൽ പിന്നെ ഒരു നേതാവിനെ മരണം വരെ ഉയർത്തിപ്പിടിക്കാൻ അതേ ജനങ്ങൾ മുന്നിൽ ഉണ്ടാവുമെന്ന്  മാണി സാറിന്റെ ജീവിതത്തിലൂടെ തന്നെ വ്യക്തമായതാണല്ലോ.        
      - പ്രിൻസ് ബാബു. ബി എം ടിവി
Reactions

Post a Comment

0 Comments

MORE STORIES

മോസ്റ്റ് റവ.ഡോ. കെ.ജെ. സാമുവേലിന്റെ ഒന്നാം വർഷ അനുസ്മരണ ആരാധന മേലുകാവ് സിഎസ്ഐ ക്രൈസ്റ്റ് കത്തീഡ്രലിൽ നടന്നു
കെ.സി.ബി.സി മദ്യ വിരുദ്ധ സമിതി അതിരൂപത ഡയറക്ടറായിരുന്ന ഫാ.ജോർജ് നേരെവീട്ടിൽ അനുസ്മരണം
ഭരണങ്ങാനം വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് കൊടിയേറി
തീക്കോയി പഞ്ചായത്തിൽ വേസ്റ്റ് തള്ളിയവരെ നാട്ടുകാർ പിടികൂടി
പിണറായി വിജയൻ ഏകാധിപതിയായ ഹിറ്റ്ലർക്ക് തുല്യം: സജി മഞ്ഞക്കടമ്പിൽ
 മദ്യം നല്‍കി കൂട്ടബലാത്സംഗം; യുവതിയുടെ ഭര്‍ത്താവും സുഹൃത്തുക്കളും കസ്റ്റഡിയില്‍
പി.എസ്.ഡബ്ല്യു.എസ് വജ്രജൂബിലി സമ്മേളനം വെളളിയാഴ്ച പാലായിൽ നടക്കും
മാനന്തവാടിയിൽ 144 പ്രഖ്യാപിച്ചു; മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം: കലക്‌ടറേയും എസ്പിയേയും തടഞ്ഞു
മത്തച്ചൻ ഉറുമ്പുകാട്ട് നീലൂർ ബാങ്ക് പ്രസിഡണ്ട്
സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി പാലിയേറ്റീവ് കെയർ വാർഷികാഘോഷം വെളളിയാഴ്ച നടക്കും