Hot Posts

6/recent/ticker-posts

ചേർപ്പുങ്കൽ സമാന്തര പാലം 22ന് നാടിന് സമർപ്പിക്കും: തോമസ് ചാഴികാടൻ എം പി



പാലാ: ചേർപ്പുങ്കൽ സമാന്തര പാലം ഈ മാസം 22ന് നാടിന് സമർപ്പിക്കുമെന്ന് തോമസ് ചാഴികാടൻ എംപി അറിയിച്ചു. വൈകിട്ട് നാലിന് പൊതുമരാമത്ത് വകുപ്പ്മന്ത്രി പി എ മുഹമ്മദ് റിയാസ് പൊതുജനത്തിന് പാലം തുറന്നു കൊടുക്കും. ചേർപ്പുങ്കൽ മാർ സ്ലീവാ പാരീഷ് ഹാളിൽ നടന്ന അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു എംപി. 



നാടിന്റെ ആവശ്യമായിരുന്ന പാലം യാഥാർത്ഥ്യമായതിൽ സന്തോഷമുണ്ടെന്നും നാട്ടുകാർക്ക് പ്രയോജനമുള്ള കാര്യങ്ങൾക്ക് ഇനിയും ഇടപെടൽ ഉണ്ടാകുമെന്നും തോമസ് ചാഴികാടൻ പറഞ്ഞു. പാലം ഉദ്ഘാടന ചടങ്ങിൽ തുറമുഖ - സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ അധ്യക്ഷത വഹിക്കും. 



തോമസ് ചാഴികാടൻ എംപി, ജോസ് കെ മാണി എംപി, മോൻസ് ജോസഫ് എംഎൽഎ, മാണി സി കാപ്പൻ എംഎൽഎ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, ചേർപ്പുങ്കൽ മാർ സ്ലീവ ഫെറോന പള്ളി വികാരി ഫാ.ജോസഫ് പാനമ്പുഴ എന്നിവർ പങ്കെടുക്കും. വിപുലമായ രീതിയിൽ ഉദ്ഘാടനം സംഘടിപ്പിക്കാൻ ഇന്നലെ ചേർന്ന അവലോകന യോഗത്തിൽ തീരുമാനമായി.


Reactions

MORE STORIES

കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യത; ജാഗ്രതാ നിർദ്ദേശം
പാലാ ജനറൽ ആശുപത്രിയ്ക്ക് 380 ലക്ഷം രൂപ നഗരസഭാ വിഹിതം അനുവദിച്ചു
കാർഷിക സംരംഭകർക്ക് മൂഴൂർ മാതൃക: ഫാ. സെബാസ്റ്റ്യൻ കണിയാംപടി
ജനങ്ങളുടെ ജീവൻ സംരക്ഷിച്ചിട്ട് മതി വന്യജീവി സംരക്ഷണം: ജോസ് കെ മാണി എം.പി
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ ജാഗ്രതാ സമിതിയ്ക്ക് തുടക്കം
കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
സിസ്റ്റർ മേരി ബനിഞ്ഞ കവിതകൾ സ്കൂൾ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയത് അഭിനന്ദനാർഹം: ജോസ് കെ മാണി എംപി
രാമപുരം കോളേജിൽ നിന്നും ബി.ബി.എ ഡിഗ്രി കരസ്ഥമാക്കി അതിഥി തൊഴിലാളികളുടെ മകൻ
പുതുതലമുറയുടെ നൂതനാശയങ്ങളും കണ്ടുപിടിത്തങ്ങളും ഏറെ മഹത്തരം: ജോസ് കെ മാണി എം.പി
സര്‍ക്കാര്‍ തുടരുന്നത് അപകടകരമായ മദ്യനയം: കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി