Hot Posts

6/recent/ticker-posts

പച്ചക്കറി കൃഷി ഉത്പാദന ഉപാധികൾ വിതരണം ചെയ്തു



കോട്ടയം: എലിക്കുളം ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന സമഗ്രപച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി ഗുണഭോക്താക്കൾക്കുള്ള ഉത്പാദന ഉപാധികൾ വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട് വിതരണോദ്ഘാടനം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ് സൂര്യാമോൾ ചടങ്ങിൽ അധ്യക്ഷയായി. 



ഗ്രാമസഭകൾ വഴി തെരെഞ്ഞെടുക്കപ്പെട്ട 120 കർഷകർക്കാണ് ആനുകൂല്യങ്ങൾ നൽകിയത്. ചട്ടികൾ, മേൽത്തരം പച്ചക്കറി തൈകൾ, ചട്ടികളിൽ നിറയ്ക്കാനുള്ള വളക്കൂട്ട് മിശ്രിതം എന്നിവയാണ് നൽകിയത്. മൂന്ന് ലക്ഷം രൂപയാണ് പദ്ധതി ചെലവ്. ഇതിൽ പദ്ധതി വിഹിതം രണ്ട് ലക്ഷം രൂപയും ഗുണഭോക്തൃ വിഹിതം ഒരു ലക്ഷം രൂപയുമാണ്.



ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ അഖിൽ അപ്പുക്കുട്ടൻ, കൃഷി ഓഫീസർ കെ.പ്രവീൺ, കൃഷി അസിസ്റ്റന്റ് കെ.ജെ.ജെയ്‌നമ്മ എന്നിവർ പങ്കെടുത്തു.

Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു