Hot Posts

6/recent/ticker-posts

വനിതകൾക്ക് സ്വയംതൊഴിൽ അവസരമൊരുക്കി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്



കോട്ടയം: വനിതകളെ സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കാൻ പ്രാപ്തരാക്കി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്. 94 വനിതകൾക്കാണ് ബേക്കറി നിർമാണരംഗത്തും ബ്യൂട്ടീഷൻ കോഴ്‌സിലും സൗജന്യ പരിശീലനം നൽകിയത്. പരിശീലനം പൂർത്തിയായവർക്കുള്ള സർട്ടിഫിക്കറ്റ് സർക്കാർ ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് വിതരണം ചെയ്തു.



ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ് ചടങ്ങിൽ അധ്യക്ഷയായി. തൊഴിലുറപ്പ് പദ്ധതിയിൽ നൂറു തൊഴിൽ ദിനങ്ങൾ പൂർത്തീകരിച്ച 18 നും 45 നും മദ്ധ്യേ പ്രായമുള്ള തൊഴിലാളികൾക്കാണ് 'ഉന്നതി' എന്ന പേരിൽ നൈപുണ്യ വികസന പരിശീലനം നൽകിയത്. 62 വനിതകൾക്കാണ് ബേക്കറി ഉൽപ്പന്ന നിർമാണരംഗത്ത് 10 ദിവസത്തെ പരിശീലനം നൽകിയത്. 32 വനികൾക്ക് 30 ദിവസത്തെ ബ്യൂട്ടിഷൻ കോഴ്‌സും നൽകി. 6.25 ലക്ഷം രൂപയാണ് പദ്ധതി ചെലവ്.


ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. കൃഷ്ണകുമാർ, കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ജയശ്രീ ഗോപിദാസ്, ഷക്കീല നസീർ, ടി.ജെ. മോഹനൻ, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ കെ.എസ് അജിമോൻ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വ്യവസായ വികസന ഓഫീസർ കെ.കെ. ഫൈസൽ, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ എന്നിവർ പങ്കെടുത്തു.


Reactions

MORE STORIES

പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
ബസ് സ്റ്റാൻഡിൽ അശാസ്ത്രീയമായ രീതിയിൽ ശൗചാലയ നിര്‍മ്മാണം; പുന:പരിശോധിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക്: വനിതാ കോൺഗ്രസ് എം
മെയ് 1 മുതൽ എടിഎം ഉപയോ​ഗിക്കുന്നവർ ജാ​ഗ്രതൈ! പിൻവലിക്കൽ നിരക്കുകൾ വർദ്ധിക്കും
'കാർഷിക സംരംഭക സാധ്യതകളും സഹകരണ മേഖലയും' ജില്ലാ തല സെമിനാർ കോട്ടയത്ത്
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന്
തിരുവാതുക്കൽ ഇരട്ടക്കൊലപാതകം: പ്രതി പിടിയിൽ
എൻ്റെ കേരളം മേള: കോട്ടയത്തിന് കാഴ്ചകളുടെ ആഘോഷവേള; എത്തുന്നത് ആയിരങ്ങൾ
"പാലാ നഗരസഭാ ഭരണം സമസ്ത മേഖലകളിലും കെടുകാര്യസ്ഥതയുടെ പര്യായം", കടുത്ത ആരോപണങ്ങളുമായി പ്രതിപക്ഷം രംഗത്ത്
YMCWA ചേർപ്പുങ്കലിന്റെ നേതൃത്വത്തിൽ ജാഗ്രതാ സമിതിയുടെ അവലോകന യോഗം നടന്നു