Hot Posts

6/recent/ticker-posts

കാഞ്ഞിരപ്പള്ളിയുടെ കായിക പൈതൃകം സ്‌പോർട്‌സ് സ്‌കൂളിലൂടെ തിരിച്ചുപിടിക്കും: ചീഫ് വിപ് ഡോ.എൻ.ജയരാജ്



കോട്ടയം: കാഞ്ഞിരപ്പള്ളി സർക്കാർ ഹൈസ്‌ക്കൂൾ ഈ വർഷം തന്നെ സ്‌പോർട്‌സ് സ്‌കൂളാക്കി മാറ്റുമെന്നു സർക്കാർ ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്.  3.70 കോടി രൂപ മുടക്കി സ്‌കൂളിൽ നിർമിച്ച പുതിയ കെട്ടിടത്തിന്റെ ശിലാഫലക അനാച്ഛാദനവും പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനവും നിർവഹിച്ചുകൊണ്ടു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു.


അതല്റ്റിക് ട്രാക്ക്, മൾട്ടിലെവൻ ജിംനേഷ്യം, വോളിബോൾ-ബാസ്‌കറ്റ് ബോൾ കോർട്ട്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഹോസ്റ്റലുകൾ എന്നീ സൗകര്യങ്ങളോടു കൂടിയ സ്‌പോർട്‌സ് സ്‌കൂളായിരിക്കും ഒരുങ്ങുക എന്നും ഡോ.എൻ.ജയരാജ് പറഞ്ഞു. കാഞ്ഞിരപ്പള്ളിയുടെ കായികപൈതൃകത്തെ തിരിച്ചുകൊണ്ടുവരുന്നാതായിരിക്കും സ്‌പോർട്‌സ് സ്‌കൂൾ എന്നും ഡോ.എൻ.ജയരാജ് പറഞ്ഞു.


നബാർഡ് ഫണ്ട് രണ്ട്‌കോടി രൂപയും എം.എൽ.എ കൂടിയായ ഡോ.എൻ ജയരാജിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നു 1.70 കോടി രൂപയും ചെലവഴിച്ചാണ് പുതിയ കെട്ടിടത്തിന്റെ നിർമ്മാണം. 15000 ചതുരശ്ര അടിയിൽ രണ്ട് നിലകളിലായാണ് കെട്ടിടം നിർമാണം പൂർത്തീകരിച്ചത്. ഏഴ് ക്‌ളാസ് മുറികൾ, ഒരു ഹാൾ,  ഐ.ടി ലാബ്,  ഓഫീസ് മുറി , ലൈബ്രറി,അടുക്കള, രണ്ട് സ്റ്റോർ റൂം, അഞ്ച് ശൗചാലയം എന്നീ സൗകര്യങ്ങളോടെയാണ്  സ്‌കൂൾ കെട്ടിടം നിർമിച്ചിരിക്കുന്നത്.


ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു ചടങ്ങിൽ അധ്യക്ഷയായി. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് എം. മണി ഉപഹാരസമർപ്പണം നടത്തി. ചിറക്കടവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ. ശ്രീകുമാർ, ജില്ലാ പഞ്ചായത്തംഗം ടി.എൻ. ഗിരീഷ് കുമാർ, ബ്ലോക്ക് പഞ്ചായത്തംഗം ബി.രവീന്ദ്രൻ നായർ, ഗ്രാമ പഞ്ചായത്തംഗം ആന്റണി മാർട്ടിൻ, കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലാ ഓഫീസർ ഇ.ടി.രാകേഷ്, കാഞ്ഞിരപ്പള്ളി എസ്.എസ്.കെ, ബി.പി.സി: അജാസ് വാരിക്കാട്, ജി.എച്ച്.എസ്.എൽ.പി.എസ് പ്രധാനധ്യാപിക പി.എം. ആച്ചിയമ്മ, ഹെഡ്മിസ്ട്രസ്സ് എം.ലീലാമണി, പൊൻകുന്നം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് കെ.സേതുനാഥ്, എസ്.എം.ഡി.സി ചെയർമാൻ കെ.ടി സുരേഷ്, ഫിനാൻസ് കമ്മറ്റി കൺവീനർ ജി.അജിത്കുമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വി.ജി ലാൽ, അഭിലാഷ് ചന്ദ്രൻ, അഡ്വ. എം.എ ഷാജി, ഷാജി നല്ലേപറമ്പിൽ, പ്രശാന്ത് മാലമല, ജോബി കേളിയാംപറമ്പിൽ, ലാൽജി മാടത്താനികുന്നേൽ, അബ്ദുൽ റസാഖ്, എച്ച്.അബ്ദുൾ അസീസ്, ഷെമീർഷാ അഞ്ചിലിപ്പ, മുണ്ടക്കയം സോമൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
ഉഴവൂരിൽ വികസന സദസ് നടന്നു
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്
കന്യാസ്ത്രീകൾക്കെതിരെ നടത്തുന്നത് ഭരണകൂട ഭീകരത: കേരള കോൺഗ്രസ് (എം) പന്തം കൊളുത്തി പ്രകടനവും പ്രതിഷേധയോഗവും കോട്ടയത്ത്
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്