Hot Posts

6/recent/ticker-posts

കുടുംബ ബന്ധങ്ങൾ ഊഷ്മളമാക്കാൻ കുട്ടികൾക്ക് സ്‌കൂളുകളിൽ അവബോധം നൽകണം: വനിത കമ്മീഷൻ അധ്യക്ഷ



കോട്ടയം: സമൂഹത്തിൽ ഗാർഹിക പ്രശ്‌നങ്ങൾ കൂടിവരുന്ന സാഹചര്യത്തിൽ ബന്ധങ്ങൾ ഊഷ്മളമായി മുന്നോട്ടു കൊണ്ടുപോകുന്നതിനെക്കുറിച്ച് കുട്ടികൾക്ക് സ്‌കൂളുകളിൽനിന്ന് അവബോധം നൽകണമെന്ന് സംസ്ഥാന വനിത കമ്മീഷൻ അധ്യക്ഷ അഡ്വ.പി.സതീദേവി. 


കുടുംബങ്ങളിൽ ആരോഗ്യകരമായ രീതിയിൽ ബന്ധങ്ങൾ കാത്തുസൂക്ഷിക്കേണ്ടത് എങ്ങനെയാണെന്നുള്ള ധാരണ കുഞ്ഞുനാളിൽ തന്നെ കുട്ടികൾക്ക് പഠനത്തിന്റെ ഭാഗമായി നൽകണം. ചങ്ങനാശേരി നഗരസഭ ഹാളിൽ നടന്ന വനിത കമ്മിഷൻ അദാലത്തിൽ കേസുകൾ പരിഗണിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ.


വനിത കമ്മിഷന്റെ നേതൃത്വത്തിൽ വിവാഹത്തിന് മുൻപും ശേഷവും കൗൺസിലിംഗുകൾ എല്ലാ ജില്ലയിലും നടത്തി വരുന്നുണ്ട്. ബന്ധങ്ങൾ ഊഷ്മളമാക്കേണ്ടത് അധുനിക കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അവർ കൂട്ടിച്ചേർത്തു. വിവാഹ വാഗ്ദാനം നൽകി പെൺകുട്ടികളെ വഞ്ചിക്കുന്ന കേസുകൾ കമ്മിഷന്റെ മുൻപാകെ നിരവധിയാണ് റിപ്പോർട്ട് ചെയ്യുന്നത്. തനിക്ക് ചുറ്റും ഒട്ടേറെ ചതിക്കുഴികളുണ്ടെന്ന് പെൺകുട്ടികൾ തിരിച്ചറിയണം. ആർജ്ജവമുള്ള മനസ്സിന്റെ ഉടമകളായിട്ട് പെൺകുട്ടികൾ മാറണമെന്നും വനിത കമ്മീഷൻ പറഞ്ഞു.



സിറ്റിംഗിൽ 67 പരാതികൾ പരിഗണിച്ചു. ഏഴെണ്ണം പരിഹരിച്ചു. ഒരു പരാതിയിൽ ജാഗ്രത സമിതിയിൽനിന്നു റിപ്പോർട്ട് തേടി. ഒരു പരാതി കൗൺസിലിംഗിനും വിട്ടു. 56 പരാതികൾ അടുത്ത സിറ്റിങ്ങിൽ പരിഗണിക്കും. വനിതാ കമ്മീഷൻ അംഗം അഡ്വ.ഇന്ദിരാ രവീന്ദ്രൻ, അഭിഭാഷകരായ അഡ്വ. ഷൈനി ഗോപി, അഡ്വ. സി.കെ. സുരേന്ദ്രൻ, അഡ്വ. സി.എ. ജോസ് തുടങ്ങിയവരും അദാലത്തിൽ പങ്കെടുത്തു.

Reactions

MORE STORIES

പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
ബസ് സ്റ്റാൻഡിൽ അശാസ്ത്രീയമായ രീതിയിൽ ശൗചാലയ നിര്‍മ്മാണം; പുന:പരിശോധിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക്: വനിതാ കോൺഗ്രസ് എം
മെയ് 1 മുതൽ എടിഎം ഉപയോ​ഗിക്കുന്നവർ ജാ​ഗ്രതൈ! പിൻവലിക്കൽ നിരക്കുകൾ വർദ്ധിക്കും
'കാർഷിക സംരംഭക സാധ്യതകളും സഹകരണ മേഖലയും' ജില്ലാ തല സെമിനാർ കോട്ടയത്ത്
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന്
തിരുവാതുക്കൽ ഇരട്ടക്കൊലപാതകം: പ്രതി പിടിയിൽ
എൻ്റെ കേരളം മേള: കോട്ടയത്തിന് കാഴ്ചകളുടെ ആഘോഷവേള; എത്തുന്നത് ആയിരങ്ങൾ
"പാലാ നഗരസഭാ ഭരണം സമസ്ത മേഖലകളിലും കെടുകാര്യസ്ഥതയുടെ പര്യായം", കടുത്ത ആരോപണങ്ങളുമായി പ്രതിപക്ഷം രംഗത്ത്
YMCWA ചേർപ്പുങ്കലിന്റെ നേതൃത്വത്തിൽ ജാഗ്രതാ സമിതിയുടെ അവലോകന യോഗം നടന്നു