പാലാ നഗരസഭാ വിദ്യാഭ്യാസ കലാകായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായി ബൈജു കൊല്ലംപറമ്പിലിനെ എതിരില്ലാതെ തെരഞ്ഞെടുത്തു. ആറാം വാര്‍ഡ് കൗണ്‍സിലറായ ബൈജു കൊല്ലംപറമ്പില്‍ കേരളാ കോണ്‍ഗ്രസ് (എം) പ്രതിനിധിയാണ്.

ഇദ്ദേഹം നേരത്തെ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്നു. അന്ന് ഏറ്റെടുത്ത കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലാതെ പൊതുപ്രവര്‍ത്തന രംഗത്ത് ശക്തമായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

പാലാ സ്റ്റേഡിയം ഉള്‍പ്പെടെയുള്ള വിഷയങ്ങളിലും നഗരത്തിന്റെ ചുമതലയുളള വിവിധ വിദ്യാലയങ്ങളുടെ കാര്യത്തിലും പ്രത്യേക ശ്രദ്ധ കൊടുത്തുകൊണ്ടുള്ള പ്രവര്‍ത്തനമാണ് താന്‍ നടത്തുകയെന്ന് ബൈജു കൊല്ലംപറമ്പില്‍ പറഞ്ഞു.

