Hot Posts

6/recent/ticker-posts

പാലാ മുനിസിപ്പാലിറ്റിയിൽ ആധാർ മേളയും പോസ്റ്റ്‌ഓഫീസ് അക്കൗണ്ട് മേളയും



പാലാ: പാലാ മുനിസിപ്പാലിറ്റിയുടെയും പാലാ ഹെഡ്പോസ്‌റ്റോഫീസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ആധാർമേളയും  പോസ്റ്റ്‌ഓഫീസ് അക്കൗണ്ട്മേളയും മുനിസിപ്പൽ ഓഫീസ് അങ്കണത്തിൽവച്ച് ഫെബ്രുവരി 21, 22 തീയതികളിൽ രാവിലെ 10 മുതൽ വൈകിട്ട് 3 മണിവരെ സംഘടിപ്പിക്കും. 



ആധാർ പുതുക്കുന്നതിനും ആധാറിലെ തെറ്റുതിരുത്തുന്നതിനും പുതിയ ആധാർ എടുക്കുന്നതിനും ഉള്ള സൗകര്യം ഉണ്ടായിരിക്കും. കൂടാതെ സുകന്യ സമൃദ്ധി, പബ്ലിക് പ്രൊവിഡന്റ് ഫണ്ട്‌, റിക്കറിങ് ഡെപ്പോസിറ്, ഉയർന്നപലിശ നിരക്കുള്ള ഹൃസ്വകാല സ്ഥിര നിക്ഷേപങ്ങൾ, പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്,



15 ലക്ഷം രൂപയുടെ വരെ അപകട ഇൻഷുറൻസ് പരിരക്ഷയും ചികിത്സ ചിലവുകളും ലഭിക്കുന്ന അപകട ഇൻഷുറൻസ് എന്നിവയിൽ ചേരുന്നതിനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ് എന്ന് പോസ്റ്മാസ്റ്റർ അറിയിച്ചു. അന്വേഷണങ്ങൾക്ക്: 04822 212239, 9656237949


Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്