Hot Posts

6/recent/ticker-posts

ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് അവാർഡ് കരസ്ഥമാക്കി പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കന്ററി സ്കൂൾ



പ്രവിത്താനം: കഴിഞ്ഞ ഒരു വർഷത്തെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് പാലാ വിദ്യാഭ്യാസ ജില്ലയിലെ മികച്ച സ്കൂളിനുള്ള അവാർഡ് പ്രവിത്താനം സെൻറ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂൾ കരസ്ഥമാക്കി. സംസ്ഥാന സർക്കാരിന്റെ 'ലഹരിമുക്ത നവകേരളം' പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ഒരു വർഷം ലഹരി വിരുദ്ധ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മാതൃകാപരമായ വിവിധ പ്രവർത്തനങ്ങളാണ് സ്കൂളിലും സമൂഹത്തിലും നടത്തിയത്. 


എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെ ബോധവൽക്കരണ ക്ലാസ്സോടെ ആരംഭിച്ച ഈ വർഷത്തെ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായത് പ്രവിത്താനം ടൗണിലേക്ക് നടത്തിയ ലഹരിവിരുദ്ധ റാലിയും തുടർന്ന് ടൗണിൽ ലഹരിവിരുദ്ധ സന്ദേശം ഉണർത്തി അവതരിപ്പിച്ച ഫ്ലാഷ് മോബ് പ്രോഗ്രാമും ആയിരുന്നു. 





എക്സൈസ് ഡിപ്പാർട്ട്മെന്റ് ലഹരിവിരുദ്ധ ആശയങ്ങൾക്ക് പ്രചാരണം നൽകാൻ സംഘടിപ്പിച്ചിരിക്കുന്ന 'വിമുക്തി' പ്രോഗ്രാമിന് വേണ്ടി സ്കൂൾ ലഹരി വിരുദ്ധ ക്ലബ്ബ് അംഗങ്ങളായ ആൻമേരി വിൽസൺ, ഭദ്ര അനിൽ രാജ് എന്നിവർ ചേർന്ന് തയ്യാറാക്കിയ ചുവർ ചിത്രം ഏവരുടെയും പ്രശംസ പിടിച്ചു പറ്റി.



'ലഹരി മുക്ത നവകേരളം' പാലാ വിദ്യാഭ്യാസ ജില്ലയുടെ വാർഷിക അവലോകന പഠന സദസിൽ വച്ച് പാലാ മുനിസിപ്പൽ ചെയർമാൻ ഷാജു തുരുത്തനിൽ നിന്നും സ്കൂൾ ലഹരിവിരുദ്ധ ക്ലബ് കോർഡിനേറ്റർ ലീന സെബാസ്റ്റ്യൻ, ക്ലബ് ലീഡേഴ്സ് ആയ ഭദ്ര അനിൽ രാജ്, ആൻ മേരി വിൽസൺ എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. പാലാ DEO സുനിജ പി, സൈക്യാട്രിക് സോഷ്യൽ വർക്കർ ആശ മരിയ പോൾ എന്നിവർ സംബന്ധിച്ചു.

Reactions

MORE STORIES

മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
പാലായിൽ ഒന്നാം സ്ഥാനത്ത് ബി എം ടിവി
അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ കഴിയുന്ന കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഭരണങ്ങാനത്ത് ജപമാല പ്രദക്ഷിണം
പാലാ രൂപതയുടെ മികച്ച ഹൈസ്കൂളിനുള്ള ഗോൾഡൻ പുരസ്കാരം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിന്