Hot Posts

6/recent/ticker-posts

റവ.ഫാ. സിറിയക് കുന്നേലിന്റെ നവതി ആഘോഷവും ഷോർട് ഫിലിം പ്രകാശനവും ഇന്ന് പാലായിൽ നടക്കും



പാലാ: നവതിയുടെ നിറവിലേക്ക് പ്രവേശിക്കുന്ന റവ.ഫാ.സിറിയക് കുന്നേലിനെ ആദരിക്കുന്നതിനും അദ്ദേഹത്തിന്റെ ജീവിത വഴികളെ ആധാരമാക്കി തയ്യാറാക്കിയിരിക്കുന്ന 'സമർപ്പണത്തിന്റെ സങ്കീർത്തനം' എന്ന സ്മരണികയുടെ പ്രകാശന കർമ്മത്തിനുമായി ചേരുന്ന സമ്മേളനം ഇന്ന് (ഫെബ്രുവരി 23) ഉച്ച കഴിഞ്ഞു 2 മണിക്ക് പാലാ പാസ്റ്ററൽ ഇന്സ്ടിട്യൂട്ടിൽ വച്ച് നടക്കുകയാണ്. 


പാലാ രൂപത ബിഷപ്പ് അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യുന്ന യോഗത്തിന്‌ റവ.ഫാ.ജോണി എടക്കര അദ്ധ്യക്ഷം വഹിക്കും. ഡോ.കെ.കെ ജോസ് സ്വാഗതം പറയുന്ന യോഗത്തിൽ എം ജി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ.സിറിയക് തോമസ് അനുമോദന പ്രസംഗം നടത്തും. 


റവ.ഫാ.തോമസ് ഓലിക്കൽ, ഇമ്മാനുവൽ പി കോലടി, കേരള സഭാ താരം ജോൺ കച്ചിറമറ്റം, റവ.ഡോ അഗസ്റ്റിൻ കൂട്ടിയാനിയിൽ, കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ, ഡോ.വി കെ മൈക്കിൾ തരകൻ, PSC മുൻ അംഗം ബോണി കുര്യാക്കോസ്, റവ.ഡോ ബേബി സെബാസ്റ്റ്യൻ, റവ.ഫാ തോമസ് മഠത്തിപ്പറമ്പിൽ, റവ.ഫാ സെബാസ്റ്റ്യൻ എട്ടുപറയിൽ, സിസ്റ്റർ ലുസിൻ മേരി CMC എന്നിവർ ആശംസാ പ്രസംഗം നടത്തുന്ന സമ്മേളനത്തിന് വി.എ തോമസ് ഉഴുന്നാലിൽ നന്ദി പറയും.



റവ.ഫാ. ജോസഫ് തറപ്പേൽ, ഷാജി അഗസ്റ്റിൻ ആറ്റുപുറത്ത്, ഡോ.ജോസഫ് വി ജെ വടക്കേടത്ത് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.
യോഗാനന്തരം ഷോർട് ഫിലിം പ്രദർശനം ഉണ്ടായിരിക്കുന്നതാണ്.

Reactions

MORE STORIES

ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
എൽ.ഡി.എഫ് നടപ്പാക്കിയത് സമാനതകളില്ലാത്ത സാമൂഹികക്ഷേമ പദ്ധതികൾ: ജോസ്.കെ.മാണി എം.പി.
പാസ്റ്ററൽ, പ്രസ്ബിറ്ററൽ കൗൺസിൽ അംഗങ്ങൾക്ക് സഭയെ പടുത്തുയർത്തുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്: മാർ റാഫേൽ തട്ടിൽ
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
തദ്ദേശതെരഞ്ഞെടുപ്പ്: ഹരിത നിർദേശങ്ങളുമായി ​തെരഞ്ഞെടുപ്പ് കമ്മിഷൻ
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
നൂറ്റാണ്ടുകൾ പഴക്കമുള്ള നിധി കേരളത്തിൽ