Hot Posts

6/recent/ticker-posts

കെഎസ്‌യു കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുഹൈബ്, കൃപേഷ്, ശരത് ലാൽ അനുസ്മരണം നടത്തി



പാലാ: കെഎസ്‌യു കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുഹൈബ്, ശരത് ലാൽ, കൃപേഷ് രക്തസാക്ഷിത്വ അനുസ്മരണം നടത്തി. കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിൽ വച്ച് നടത്തിയ അനുസ്മരണ യോഗവും പുഷ്പാർച്ചനയും മുൻ ഡിസിസി പ്രസിഡണ്ടും കെപിസിസി എക്സിക്യൂട്ടീവ് അംഗവുമായ ടോമി കല്ലാനി ഉദ്ഘാടനം ചെയ്തു. 



ശുഹൈബും ശരത്തിലാലും കൃപേഷും ജനമനസ്സുകളിൽ ജീവിക്കുന്നു എന്ന് ടോമി കല്ലാനി അഭിപ്രായപ്പെട്ടു. അനുസ്മരണ യോഗത്തിൽ കെഎസ്‌യു കോട്ടയം ജില്ലാ പ്രസിഡണ്ട് കെ എൻ നൈസാം അധ്യക്ഷത വഹിച്ചു. 



കോൺഗ്രസ്‌ ബ്ലോക്ക്‌ ജനറൽ സെക്രട്ടറി ബിബിൻ രാജ്, കോൺഗ്രസ്മണ്ഡലം പ്രസിഡന്റ്‌ തോമസുകുട്ടി നെച്ചിക്കാട്ട്, കോൺഗ്രസ് നേതാക്കളായ അഡ്വ.ആർ മനോജ് അഡ്വ.സന്തോഷ് മണർകാട്, ടോണി തൈപ്പറമ്പിൽ,കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റ് അർജുൻ സാബു, കെഎസ്‌യു അസംബ്ലി പ്രസിഡന്റ് നിബിൻ ടി ജോസ്, കെഎസ്‌യു ജില്ലാ സെക്രട്ടറിമാരായ അലക്സ് മാത്യു,അമൽ ജോസ്,സയ്യിദം താജു, കെഎസ്‌യു ജില്ലാ എക്സിക്യൂട്ടീവ് അംഗം ജോമിറ്റ് ജോൺ, കെ എസ് യൂ നേതാക്കളായ കൃഷ്ണജിത്ത് ജിനിൽ, ആൽബിൻ ഷിബു, മാത്യു സോജൻ, എന്നിവർ സംസാരിച്ചു.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍