Hot Posts

6/recent/ticker-posts

പാലാ ബെറ്റര്‍ ഹോംസ് എക്‌സിബിഷനും അഗ്രിഫെസ്റ്റിനും തുടക്കമായി

പാലാ: ജെ.സി.ഐ. പാലാ ടൗണിന്റെ നേതൃത്വത്തില്‍ 17-ാമത് ബെറ്റര്‍ ഹോംസ് എക്‌സിബിഷനും അഗ്രിഫെസ്റ്റിനും തുടക്കമായി. ജെ.സി.ഐ. പാലാ ടൗണ്‍ പ്രസിഡന്റ് പ്രൊഫ. ടോമി ചെറിയാന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ജോസ് കെ. മാണി എം.പി. എക്‌സിബിഷന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. 
പാലാ മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാജു വി. തുരുത്തന്‍ അഗ്രിഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. കലാമത്സരങ്ങളുടെ ഉദ്ഘാടനം ജെ.സി.ഐ. സോണ്‍ പ്രസിഡന്റ് അഷറഫ് ഷെരീഫ് നിര്‍വ്വഹിച്ചു. 
വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ യൂണിറ്റ് സെക്രട്ടറി വി.സി. ജോസഫ്, ജെ.സി.ഐ. സോണ്‍ വൈസ് പ്രസിഡന്റ് ശ്യാം മോഹന്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ ബിജി ജോജോ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. 
സണ്ണി പുരയിടം ജേസി ക്രീഡും ജോര്‍ജ്ജ് അപ്പശ്ശേരി സ്വാഗതവും ജിമ്മി ഏറത്ത് നന്ദിയും പറഞ്ഞു. എല്ലാ ദിവസവും രാവിലെ 9 മണി മുതല്‍ രാത്രി 8 മണിവരെ നടക്കുന്ന എക്‌സിബിഷനില്‍ പ്രവേശനം സൗജന്യമാണ്. 


Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പാലായിലെ ബസ് സമരം ഒത്തുതീർപ്പായി. അക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്