Hot Posts

6/recent/ticker-posts

KSEB ആഭ്യന്തര പരാതി പരിഹാര സെൽ ഉദ്ഘാടനം പാലായിൽ നടന്നു

പാലാ: ഉപഭോക്താക്കളുടെ പരാതികളും ആവലാതികളും വേഗത്തിലും ന്യായയുക്തമായും പരിഹരിക്കുന്നതിനായി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിൽ പുതുതായി രൂപീകരിക്കുന്ന ആഭ്യന്തര പരാതി പരിഹാര സെല്ലിന്റെ പാലാ ഇലക്ട്രിക്കൽ സർക്കിൾ തല ഉദ്ഘാടനം പാലാ മുനിസിപ്പൽ ചെയർമാൻ ഷാജു വി തുരുത്തൻ പാലാ വൈദ്യുതിഭവനിൽ കൂടിയ പൊതുയോഗത്തിൽ വച്ച് നിർവഹിച്ചു. 
കൂടാതെ പാലാ ഇലക്ട്രിക്കൽ സർക്കിൾ പരിധിയിൽ വരുന്ന പാലാ, ഈരാറ്റുപേട്ട, രാമപുരം, പൊൻകുന്നം, കാഞ്ഞിരപ്പള്ളി എന്നീ സബ് ഡിവിഷനുകളിലെ ആഭ്യന്തര പരാതി പരിഹാര സെല്ലുകളുടെ ഉദ്ഘാടനവും നടത്തി. യോഗത്തിന് ആശംസകൾ അർപ്പിച്ചുകൊണ്ട് വിവിധ ഉപഭോക്തൃ പ്രതിനിധികൾ, യൂണിയൻ പ്രതിനിധികൾ എന്നിവർ സംസാരിച്ചു. 
പാലാ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ സാജമ്മ ജെ പുന്നൂർ അദ്ധ്യക്ഷത വഹിച്ചു. പൊൻകുന്നം ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ഡെന്നീസ് ജോസഫ് സ്വാഗതവും, ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീകുമാർ എ.എം വിഷയാവതരണവും നടത്തി. 
പാലാ എക്സിക്യൂട്ടീവ് എഞ്ചിനീയർ മാത്യുക്കുട്ടി ജോർജ്ജ് യോഗത്തിന് നന്ദി പറഞ്ഞു. യോഗത്തിൽ ഉയർന്നുവന്ന ചർച്ചകൾക്ക് പാലാ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ മറുപടി പറഞ്ഞു.


Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
കോഴാ സയൻസ് സിറ്റി സയൻസ് സെന്റർ വ്യാഴാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും