Hot Posts

6/recent/ticker-posts

"ലൈഫ് 24" മൂന്നു ദിവസ ക്യാമ്പ് സമാപന സമ്മേളനം പാലാ സെൻ്റ് തോമസ് ഹൈസ്കൂളിൽ നടന്നു

പാലാ: സമഗ്ര ശിക്ഷാ കേരളം, ലൈഫ് നൈപുണ്യവികസന ക്യാമ്പ് പാലാ സെൻ്റ് തോമസ് ഹൈസ്കൂളിൽ 3 ദിവസമായി നടന്നു വരുന്നതിൻ്റെ സമാപന സമ്മേളനം ബൈജു കൊല്ലംപറമ്പിൽ (വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൽ) ഉദ്ഘാടനം ചെയ്തു. വർത്തമാനകാലത്ത് പഠനത്തോടെ ഒപ്പം പാചകവും കൃഷിയും പ്ലമ്പിംഗും ശീലിപ്പിക്കുന്ന പുതിയ തുടക്കം പുതു തലമുറയ്ക്ക് അനുഗ്രഹമാണെന്ന് ഉദ്ഘാടകൻ പറഞ്ഞു. 
ജോളി മോൾ ഐസക് (ബിപിസി ബി ആർസി പാലാ) അധ്യക്ഷത വഹിച്ച ചടങ്ങിൽ രാജ്കുമാർ കെ (ട്രെയ്നർ ബി ആർസി പാലാ), ഫാ. ജോസഫ് തെങ്ങുംപള്ളിൽ, മറ്റ് ബിആർസി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. 
ലൈഫ് 24 ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ജീവിത നൈപുണികൾ 3 ദിവസത്തെ ക്രിയേറ്റീവ് ശിൽപ്പശാലയാണ് നടന്നത്. വിവിധ സ്കൂളുകളിലെ ഒൻപതാം ക്ലാസിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്. കുട്ടികൾക്കുള്ള വ്യക്തിഗത സർട്ടിഫിക്കറ്റ് ചടങ്ങിൽ വിതരണം ചെയ്തു.


Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്