Hot Posts

6/recent/ticker-posts

കാർഷിക മേഖലയ്ക്ക് പ്രാധാന്യം നൽകും: ഫാ. തോമസ് കിഴക്കേൽ

പാലാ: സാമൂഹിക ശാക്തീകരണ രംഗത്ത് കാർഷിക മേഖലയ്ക്ക് പ്രാമുഖ്യം നൽകുമെന്ന് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ. തോമസ് കിഴക്കേൽ അഭിപ്രായപ്പെട്ടു. കാർഷികരംഗത്ത് ഫലപ്രദമായ ഇടപെടലുകൾക്കായി പാലാ രൂപത ആവിഷ്കരിച്ച കർഷക ബാങ്കിൻ്റെ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ചതായും ഫാ. കിഴക്കേൽ പറഞ്ഞു. 
കേന്ദ്ര, സംസ്ഥാന സർക്കാരുകൾ, വിവിധ ധനകാര്യ വികസന ഏജൻസികൾ എന്നിവയുടെ സാമ്പത്തിക, സാങ്കേതിക സഹായത്തോടെ വിവിധ ഇടവകകൾകേന്ദ്രീകരിച്ച് കാർഷിക മൂല്യ വർദ്ധിത സംരംഭങ്ങൾ ആരംഭിക്കാനായി. കാഞ്ഞിരമറ്റം, മൂഴൂർ, വയല, മാൻവെട്ടം, വെള്ളിയാമറ്റം, തീക്കോയി തുടങ്ങി വിവിധ ഗ്രാമങ്ങളിലെ കർഷക കൂട്ടായ്മകൾക്ക് ഗുണമേന്മയുള്ള കാർഷിക, ഭക്ഷ്യ വിഭവങ്ങൾ നിർമ്മിക്കാനും വിപണനത്തിനും സാധിക്കുന്നുണ്ട്. ഒട്ടേറെ ഗ്രാമീണ കർഷകർക്ക് പ്രധാന വരുമാന മാർഗ്ഗമായും ഉപജീവനമാർഗ്ഗമായും മാറാൻ പി.എസ്.ഡബ്ലിയു.എസ് നേതൃത്വം കൊടുക്കുന്ന കർഷക കമ്പനികൾക്കും കർഷക കൂട്ടായ്മകൾക്കും കഴിയുന്നുണ്ട്. 
പാലാ മുണ്ടുപാലത്ത് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സാമ്പത്തിക സഹായത്തോടെ ആരംഭിക്കുന്ന മൂല്യ വർദ്ധിത സംരംഭത്തിൻ്റെ നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിക്കപ്പെട്ടതായും നൂതന സാങ്കേതികവിദ്യ പ്രകാരമുള്ള യന്ത്രസാമഗ്രികൾ സ്ഥാപിച്ചു കൊണ്ട് പ്രവർത്തനം ഉടൻ തന്നെ ആരംഭിക്കുമെന്നും ഫാ. കിഴക്കേൽ പറഞ്ഞു. കർഷക ബാങ്കിൻ്റെ ഭാഗമായി ആരംഭിച്ച അഗ്രിമ കർഷക ഓപ്പൺ മാർക്കറ്റും സംസ്ഥാന കൃഷിവകുപ്പ് അനുവദിച്ച കേരളാഗ്രോ ജില്ലാ സ്റ്റോറും കർഷകർക്ക് വിപണന സൗകര്യം ഉറപ്പുവരുത്തുന്നതായും അദ്ദേഹം പറഞ്ഞു. 
കാർഷിക രംഗത്തേക്ക് പുതുതലമുറയെ ആകർഷിക്കാൻ ബഹുതല പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതായും സ്കൂളുകളിൽ ആരംഭിച്ച "കുട്ടികളും കൃഷിയിലേക്ക് " എന്ന പ്രോഗ്രാം ഗ്രാമപഞ്ചായത്തുകൾ വാർഷിക പദ്ധതികളായി ആവിഷ്കരിക്കുന്നത് ഏറെ പ്രോൽസാഹനകരമാണന്നും ഫാ. കിഴക്കേൽ പറഞ്ഞു. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയും അറുപതാം വാർഷികദിനമായ ഇന്ന് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രൂപതയുടെ ഫാർമേഴ്സ് മൂവ്മെൻ്റ് കോർഡിനേറ്റർ കൂടിയായ ഫാ. തോമസ് കിഴക്കേൽ.


Reactions

MORE STORIES

ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
എൽ.ഡി.എഫ് നടപ്പാക്കിയത് സമാനതകളില്ലാത്ത സാമൂഹികക്ഷേമ പദ്ധതികൾ: ജോസ്.കെ.മാണി എം.പി.
പാസ്റ്ററൽ, പ്രസ്ബിറ്ററൽ കൗൺസിൽ അംഗങ്ങൾക്ക് സഭയെ പടുത്തുയർത്തുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്: മാർ റാഫേൽ തട്ടിൽ
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
തദ്ദേശതെരഞ്ഞെടുപ്പ്: ഹരിത നിർദേശങ്ങളുമായി ​തെരഞ്ഞെടുപ്പ് കമ്മിഷൻ
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
നൂറ്റാണ്ടുകൾ പഴക്കമുള്ള നിധി കേരളത്തിൽ