Hot Posts

6/recent/ticker-posts

പ്ലൈവുഡ് ഫാക്ടറിയുടെ മറവിൽ അനധികൃത മണ്ണ് - പാറ ഖനനം. നാട്ടുകാര്, ആക്ഷൻ കൗൺസിൽ രൂപീകരിച്ചു.



എലിക്കുളം: പ്ലൈവുഡ് ഫാക്ടറിയുടെ മറവിൽ അനധികൃത മണ്ണെടുപ്പും, പാറ പൊട്ടിക്കുന്നതും വ്യാപകമായി. എലിക്കുളം പഞ്ചായത്തിലെ നാലാം വാർഡിലെ ആളുറുമ്പിലാണ് മണ്ണെടുപ്പും, പാറ പൊട്ടീരും വ്യാപകമായി നടത്തുന്നതായി നാട്ടുകാർ ആരോപിക്കുന്നത്. 
പ്രകൃതിയുടെ സന്തുലിതാവസ്ഥയെ തകർക്കുന്ന മണ്ണെടുപ്പും, പാറ പൊട്ടീരും നിറുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഗ്രാമപ്രദേശമായ ആളുമ്പിന്റെ പ്രകൃതിയെത്തന്നെ മാറ്റി മറിക്കുന്ന രീതിയിൽ അനധികൃതമായി നടക്കുന്ന മണ്ണടുപ്പിനും, പാറ പൊട്ടീരിനുമെതിരായി നാട്ടുകാര് ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. വിവിധ കക്ഷികളുടെ പ്രതിനിധികൾ പങ്കെടുത്തു.
രക്ഷാധികാരികളായി പഞ്ചായത്തംഗങ്ങളായ മാത്യൂസ് പെരുമനങ്ങാട്, ജയിംസ് ജീരകത്തിൽ, എം. ആർ. സരീഷ് കുമാർ , തോമാച്ചൻ പാലക്കുടിയിൽ മുതലായവരും. സോജൻ പാലക്കുടിയിൽ (ചെയർമാൻ), തൊമ്മച്ചൻ ഈറ്റത്തോട്ട് കൺവീനർ ആയി, വൈസ് ചെയർമാനായി ജിമ്മിച്ചൻ മണ്ഡപത്തിൽ എന്നിവരുൾപ്പടെ10 അംഗ കമ്മറ്റി തിരഞ്ഞെടുത്തു.


Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്