Hot Posts

6/recent/ticker-posts

ശാസ്ത്ര വിസ്മയങ്ങളുടെ ദൃശ്യ വിരുന്നൊരുക്കി പാലാ ഉപജില്ല ശാസ്ത്രോത്സവം ഭരണങ്ങാനം സ്കൂളിൽ സമാപിച്ചു

പാലാ ഉപജില്ല ശാസ്ത്ര - ഗണിതശാസ്ത്ര- സാമൂഹ്യ ശാസ്ത്ര - പ്രവൃത്തി പരിചയ ഐ ടി മേള- IGNITE -2024 (ഇഗ്‌നൈറ് - 2024) ഭരണങ്ങാനം സേക്രട്ട് ഹാർട്ട് ഗേൾസ് ഹൈസ്‌കൂളിൽ ഇന്നലെ സമാപിച്ചു. ശാസ്ത്രമേളയിൽ എൽ. പി. വിഭാഗത്തിൽ  സെൻറ് മേരീസ് എൽ. പി. സ്കൂൾ ളാലം, യു. പി, ഹൈസ്കൂൾ വിഭാഗങ്ങളിൽ സെൻ്റ്  മേരീസ് ജി. എച്ച്. എസ്. എസ്. പാലാ എന്നിവർ ഓവറോൾ കരസ്ഥമാക്കി. ഹയർ സെക്കൻഡറി വിഭാഗത്തിൽ സെൻറ് ആൻറണീസ് എച്ച്. എസ്. എസ്. പ്ലാശനാൽ ഓവറോൾ കരസ്ഥമാക്കി.
ഗണിത ശാസ്ത്രത്തിന് എൽ. പി. വിഭാഗത്തിൽ സെൻറ് മേരീസ് എൽ. പി. സ്കൂൾ ളാലം, യു. പി. വിഭാഗത്തിൽ കെ. ടി. ജെ. എം. എച്ച്. എസ്. ഇടമറ്റം, ഹൈസ്കൂൾ  വിഭാഗത്തിൽ സേക്രട്ട് ഹാർട്ട് ഗേൾസ് ഹൈസ്കൂൾ ഭരണങ്ങാനം, ഹയർസെക്കൻഡറി വിഭാഗത്തിൽ സെൻറ് ആൻറണീസ് എച്ച്. എസ്. എസ്. പ്ലാശനാൽ എന്നീ സ്കൂളുകളും ഓവറോൾ നേടി.
ഐ. ടി. മേളയ്ക്ക് യു. പി. വിഭാഗത്തിൽ കലാനിലയം യു. പി. എസ്. പുലിയന്നൂർ, എച്ച്. എസ്. വിഭാഗത്തിൽ സെൻ്റ്  മേരീസ് ജി. എച്ച്. എസ്. എസ്. പാലാ, ഹയർസെക്കൻഡറി വിഭാഗത്തിൽ സെൻറ് ആൻറണീസ് എച്ച്. എസ്. എസ്. പ്ലാശനാൽ എന്നീ സ്കൂളുകളും ഓവറോൾ നേടി. ശാസ്ത്രത്തിന് എൽ. പി. വിഭാഗത്തിൽ സെൻറ് മേരീസ് എൽ. പി. സ്കൂൾ ളാലം, യു. പി, എച്ച്. എസ്. വിഭാഗങ്ങളിൽ സെൻ്റ്  മേരീസ് ജി. എച്ച്. എസ്. എസ്. പാലാ, എച്ച്. എസ്. എസ്. വിഭാഗത്തിൽ സെൻറ് മേരീസ് എച്ച്. എസ്. എസ്. ഭരണങ്ങാനം എന്നീ സ്കൂളുകളും ഓവറോൾ നേടി.
സാമൂഹ്യശാസ്ത്രത്തിന് എൽ. പി. വിഭാഗത്തിൽ ളാലം സെൻറ് മേരീസ് എൽ. പി. സ്കൂളും യു. പി, എച്ച്. എസ്. വിഭാഗങ്ങളിൽ സേക്രട്ട് ഹാർട്ട് ഗേൾസ് ഹൈസ്കൂൾ ഭരണങ്ങാനം, എച്ച്. എസ്. എസ്. വിഭാഗത്തിൽ സെൻറ് മേരീസ് എച്ച്. എസ്. എസ്. ഭരണങ്ങാനം എന്നീ സ്കൂളുകളും ഓവറോൾ നേടി. പ്രവൃത്തിപരിചയ മേളയ്ക്ക് എൽ. പി. വിഭാഗത്തിൽ ഭരണങ്ങാനം എസ്. എൽ. ടി. എൽ. പി. സ്കൂളും യു. പി, എച്ച്. എസ്. വിഭാഗങ്ങളിൽ സെൻ്റ്  മേരീസ് ജി. എച്ച്. എസ്. എസ്. പാലാ, എച്ച്. എസ്. എസ്. വിഭാഗത്തിൽ സെൻറ് ആൻറണീസ് എച്ച്. എസ്. എസ്. പ്ലാശനാൽ എന്നീ സ്കൂളുകളും ഓവറോൾ നേടി.
ഒക്ടോബർ 18-ാം തീയതി വെള്ളിയാഴ്ച വൈകുന്നേരം  നടത്തപ്പെട്ട  സമാപന സമ്മേളനത്തിൽ കൺവീനറും എസ്. എച്ച്. ജി. എച്ച്. എസ്. പ്രഥമാധ്യാപികയുമായ സി. സെലിൻ ലൂക്കോസ് സ്വാഗതം ആശംസിക്കുകയും ഭരണങ്ങാനം വാർഡ് മെമ്പർ ലിസി സണ്ണി അധ്യക്ഷത വഹിക്കുകയും ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് റാണി ജോസ് ഉദ്ഘാടനകർമ്മം നിർവഹിക്കുകയും ചെയ്തു. തുടർന്ന് സെൻ്റ്  മേരീസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ റവ. ഫാ. ജോൺ കണ്ണന്താനം, ഭരണങ്ങാനം എസ്. എൽ ടി. എൽ. പി. സ്കൂൾ എച്ച്. എം. റവ. സി. ഷൈനി ജോസഫ് എന്നിവർ ആശംസകളർപ്പിക്കുകയും പാലാ സബ്ജില്ല എ. ഇ. ഒ. ഷൈല ബി. സമ്മാന വിതരണം നടത്തുകയും എച്ച്. എം. ഫോറം സെക്രട്ടറി ഷിബുമോൻ ജോർജ് കൃതജ്ഞതയർപ്പിക്കുകയും ചെയ്തു.  

ഒക്ടോബർ 17, 18 തീയതികളിൽ വിവിധ വേദികളിൽ നടത്തപ്പെട്ട 230 മത്സരയിനങ്ങളിൽ എൽ. പി, യു. പി, ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിലെ 65 സ്കൂളുകളിൽ നിന്നായി 2600 വിദ്യാർത്ഥികൾ പങ്കെടുത്തു. ശാസ്ത്ര വിസ്മയങ്ങളുടെ ചെപ്പ് തുറന്ന മേളയിൽ നിരവധി മോഡലുകളും ഗവേഷണ പ്രൊജക്‌ടുകളും കലക്ഷനുകളും പ്രദർശനത്തിനെത്തി.

Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
കോഴാ സയൻസ് സിറ്റി സയൻസ് സെന്റർ വ്യാഴാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും