Hot Posts

6/recent/ticker-posts

ഹിമാലയൻ മൗൺഡനിയറിങ്ങിൽ അഭിമാനതാരമായി പാലാ സെൻ്റ് തോമസിലെ എൽനാദ് റെജി

പാലാ വെസ്റ്റ് ബംഗാളിലെ ഡാർജലിങ്ങിൽ നിന്ന് വച്ച് നടന്ന ഓൾ ഇന്ത്യ ഹിമാലയൻ മൗൺഡനിയറിങ്ങ് ക്യാമ്പിൽ പങ്കെടുത്ത് സെൻ്റ് തോമസ് കോളേജിലെ എൻ. സി. സി. നേവൽ വിംഗ് ലീഡിങ്ങ് കേഡറ്റ് എൽനാഥ് റെജി കോളേജിന്റെ അഭിമാനതാരകമായി.


സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 24 വരെ ഒരു മാസം നീണ്ടുനിന്ന ക്യാമ്പിൻ്റെ ഭാഗമായി ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 65 കേഡറ്റുകളാണ് ഈ അഡ്വവൻജറസ്സ് ട്രക്കിങ് ക്യാമ്പിൽ പങ്കെടുത്തത്. കേരള ആൻഡ് ലക്ഷദ്വീപ് ഡയറക്ടറേറ്റ് പ്രതിനിധീകരിച്ച് എൽനാദ് റെജി ഉൾപ്പെടെ 3 കേഡറ്റുകൾക്കാണ്  ഓൾ ഇന്ത്യ തലത്തിൽ സംഘടിപ്പിക്കപ്പെട്ട ഈ മൗൺഡനിയറിങ്ങ് ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്.
ഒരാഴ്ചത്തെ ചിട്ടയായ ക്ലാസ്സുകൾക്കും കഠിനമായ പരിശീനത്തിനും ശേഷമാണ് ഡാർജിലിംങ് മുതൽ സിക്കിമിലെ യുക്സാം, ജിയോചലാ തുടങ്ങിയ പർവ്വതപ്രദേശങ്ങളിലുടെ ഹിമാലയ താഴ്വരിയിലെത്തിച്ചേർന്നത്. ഹിമാലത്തിന്റെ  മനോഹരമായ താഴ്വരകളിൽ സ്ഥിതി ചെയ്യുന്ന ജിയോചലാ, യുക്സാം ഡാർജിലിംഗ് തുടങ്ങിയ പ്രദേശങ്ങളിലുടെയുള്ള ട്രക്കിംഗ് അതി മനോഹരവും ഏറെ സാഹസികത നിറഞ്ഞതുമായിരുന്നു. ഇവിടത്തെ പ്രകൃതിദൃശ്യങ്ങൾ, മഞ്ഞണിഞ്ഞ മലനിരകൾ, ജലപ്രപാതങ്ങൾ, പൈൻകാടുകൾ, ഒറ്റ കല്ലുകൾ, സൂര്യോദയം തുടങ്ങിയവ പ്രകൃതിയുടെ അമ്പരപ്പിക്കുന്ന കാഴ്ചകളാണ് സമ്മാനിച്ചത്. 


ഹിമാലയ ട്രക്കിംങ്ങിനിടയിൽ ഏകദേശം 16000 അടി ഉയരം വരുന്ന റെനോക്ക് പീക്ക് കീഴടക്കുകയും ട്ഷോക്കയിലൂടെ ട്രക്കിംഗ് നടത്തുവാനുള്ള അവസരവും ലഭിച്ചു.  അടിയന്തരമായി സ്ട്രെച്ചറും മറ്റു ജീവൻരക്ഷാ ഉപകരണങ്ങൾ നിർമിക്കാനും സുരക്ഷിതമായി  പർവ്വതാരോഹണം നടത്താനും വേണ്ട മികച്ച പരിശീലനവും ഈ ക്യാമ്പിലൂടെ ലഭിച്ചു. ട്രക്കിംങ്ങ് ക്യാംമ്പിന്റെ  ഭാഗമായി ടൈഗർ ഹില്ലിലെ പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള മാലിന്യ നിർമ്മർജന പ്രവർത്തനത്തിൽ സംഘാംഗങ്ങൾ പങ്കാളികളായി.  


കോളജിന്റെ പ്ലാറ്റിനം ജൂബിലി വർഷത്തിൽ അതി സാഹസികമായ ഈ ഹിമാലയ മൗൺഡനിയറിങ്ങ് ക്യാമ്പിൽ പങ്കെടുത്ത മൂന്നാം വർഷ പൊളറ്റിക്സ്സ് വിഭാഗം കേഡറ്റ് എൽനാദ് റെജിയെ കോളജ് പ്രിൻസിപ്പൽ ഡോ. സിബി ജയിംസ്, വൈസ് പ്രിൻസിപ്പൽ റവ. ഡോ. സാൽവിൻ കാപ്പിലിപ്പറമ്പിൽ, കോളജ് ബർസ്സാർ ഫാ. മാത്യൂ ആലപ്പാട്ടുമേടയിൽ, എൻസിസി നേവൽ വിംഗ് എ. എൻ. ഒ. സബ് ലെഫ്റ്റനന്റ് ഡോ. അനീഷ്‌ സിറിയക് തുടങ്ങിയവർ അഭിനന്ദിച്ചു. എൽനാജി റെജിയുടെ ഈ നേട്ടം കോളജിലെ മുഴുവൻ കുട്ടികൾക്കും ഏറെ പ്രചോതനമായി മാറി.

Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
കോഴാ സയൻസ് സിറ്റി സയൻസ് സെന്റർ വ്യാഴാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും