Hot Posts

6/recent/ticker-posts

വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് 'സ്പോർട്സ് മീറ്റ് 2024' നാളെ പാലായിൽ നടക്കും

ഇലഞ്ഞി: കേരളത്തിൻറെ ഉന്നത വിദ്യാഭ്യാസ രംഗത്ത് നൂതന പ്രഭയോടെ തിളങ്ങി നിൽക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്. വിസാറ്റ് എൻജിനീയറിങ് കോളേജും ആർട്സ് ആന്റ് സയൻസ് കോളേജും ഇതിൻറെ ഭാഗമാണ്. പ്രമുഖ വ്യവസായിയും വിദ്യാഭ്യാസവിചഷണനുമായ രാജു കുര്യൻ എന്ന വ്യക്തിയുടെ വിദ്യാഭ്യാസരംഗത്തോടുള്ള പ്രതിപത്തിയാണ് ഈ വിദ്യാഭ്യാസ സ്ഥാപനങ്ങൾ. 
കോളേജ് സ്ഥിതി ചെയ്യുന്ന പ്രദേശത്തിന്റെ വികസനത്തിനും വിദ്യാർത്ഥികൾക്കും വേണ്ടി നിരവധി പ്രവർത്തനങ്ങൾ ഇവിടെ സംഘടിപ്പിച്ചു വരുന്നുണ്ട്. നാസയുടെ ഇൻറർനാഷണൽ സ്‌പേസ് ആപ് ചലഞ്ച് പ്ളേസ് മെൻറ് ഡ്രൈവുകൾ, ഇൻറർനാഷണൽ കോൺഫ്രൻസുകൾ, എൻ സി സി മെഗാ ക്യാമ്പുകൾ തുടങ്ങിയ നിരവധി പരിപാടികളാണ് ഈ വർഷം സംഘടിപ്പിച്ചത്.
പഠനത്തോടൊപ്പം തന്നെ കലാ-കായിക പ്രവർത്തനങ്ങൾക്കും വിസാറ്റ് പ്രാധാന്യം  നൽകുന്നുണ്ട്. വിദ്യാർത്ഥികളുടെ കായിക വികസനത്തെ മുൻനിർത്തി സംഘടിപ്പിക്കുന്ന കായിക പരിശീലനങ്ങൾ അനവധിയാണ്  കോളേജുകളുടെ ഈ വർഷത്തെ സ്പോർട്സ് മീറ്റ് പാലാ മുൻസിപ്പൽ സ്റ്റേഡിയത്തിൽ വച്ച് 2024 നവംബർ 30 ആം തീയതി പാലാ എം എൽ എ മാണി സി. കാപ്പൻ ഉദ്ഘാടനം ചെയ്യും. 

ഹരിയാനയിൽ നടന്ന ദേശീയ തല ബേസ്ബാൾ ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ ജേതാവായ വിസാറ്റ് എൻജിനീയറിങ് കോളേജ് വിദ്യാർത്ഥി ശ്രീഹരി, 2023  24 വർഷത്തെ KTU ഇൻറർ കോളേജിയേറ്റ് അത്ലറ്റിക് മീറ്റിൽ ജാവലിൻ ത്രോയ്ക്ക്  വെങ്കലമെ ടൽ നേടിയ ആകാശ് പ്രദീപ് എന്നിവരെ ചടങ്ങിൽ ആദരിക്കും കോളേജിലെ മുതിർന്ന വിദ്യാർത്ഥിനിയായ 74 കാരി തങ്കമ്മ ചേടത്തി സ്പോർട്സ് ഇനങ്ങളിൽ പങ്കെടുക്കും.
വിദ്യാർത്ഥികളുടെ മാർച്ച് പാസ്റ്റോടെ ആരംഭിക്കുന്ന കായിക മത്സരങ്ങൾ വൈകുന്നേരം 4 മണിക്ക് സമാപിക്കും. പ്രസ് മീറ്റിൽ വിസാറ്റ് ഡയറക്ടർ ഡോക്ടർ ദിലീപ് കെ, എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ അനൂപ് കെ ജെ, ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ രാജു മാവുങ്കൽ, പി ആർ ഓ ഷാജി ആറ്റുപുറം, സ്പോർട്സ് സെക്രട്ടറിമാരായ ആൽബി ബിനോയ്, ടിം സ ൺ സുബി വർഗീസ് എന്നിവർ പാലാ മീഡിയ അക്കാഡമിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.


Reactions

MORE STORIES

INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
ബസ് സ്റ്റാൻഡിൽ അശാസ്ത്രീയമായ രീതിയിൽ ശൗചാലയ നിര്‍മ്മാണം; പുന:പരിശോധിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക്: വനിതാ കോൺഗ്രസ് എം
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മെയ് 1 മുതൽ എടിഎം ഉപയോ​ഗിക്കുന്നവർ ജാ​ഗ്രതൈ! പിൻവലിക്കൽ നിരക്കുകൾ വർദ്ധിക്കും
'കാർഷിക സംരംഭക സാധ്യതകളും സഹകരണ മേഖലയും' ജില്ലാ തല സെമിനാർ കോട്ടയത്ത്
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും
വെള്ളികുളം സെൻ്റ് ആൻ്റണീസ് പള്ളിയിൽ മെയ് 1 ന് വയോജന ദിനാചരണം